പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ എവിടെയും അവസാനിക്കുന്നില്ല, ദേ പ്രതീക്ഷിക്കാത്ത മറ്റൊരു റെക്കോര്‍ഡ്!

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണം നേടി.

By Sanviya

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണം നേടി. റിലീസ് ചെയ്ത് രണ്ട് മാസം പിന്നിടുമ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും പുലിമുരുകന്‍ നിറഞ്ഞ സദസോടെ പ്രദര്‍ശനം നടത്തുന്നുണ്ട്.

കേരളത്തിലെ 90 കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ പുലിമുരുകന്റെ റെക്കോര്‍ഡ് നേട്ടം അവസാനിച്ചിട്ടില്ല. ഇതാ പുലിമുരുകന്‍ വീണ്ടുമൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. തെലുങ്കിലെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ജനത ഗാരേജിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്.

 ജനത ഗാരേജിനെ തകര്‍ത്ത്

ജനത ഗാരേജിനെ തകര്‍ത്ത്

സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ് മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും ഒന്നിച്ച ജനതാ ഗാരേജ്. ചിത്രത്തിന്റെ കളക്ഷനാണ് പുലിമുരുകന്‍ തകര്‍ത്തത്. എന്നാല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല.

 ഇത് ആദ്യമായി

ഇത് ആദ്യമായി

രജനികാന്തിന്റെ കബാലി, വിജയ് യുടെ തെറി എന്നീ ചിത്രങ്ങളാണ് സൗത്ത് ഇന്ത്യയില്‍ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്.

തെലുങ്കില്‍

തെലുങ്കില്‍

തെലുങ്കില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ജനതാ ഗാരേജ്. മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കൊരട്ടാല ശിവയാണ്.

പുലിമുരുകന്‍ ഇതുവരെ

പുലിമുരുകന്‍ ഇതുവരെ

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ ഇതുവരെ 129 കോടി ബോക്‌സോഫീസില്‍ നേടി. പ്രീ-റിലീസിലൂടെയാണ് 15 കോടി ലഭിച്ചത്. തെലുങ്ക് റീമേക്ക് മന്യം പുലിയുടെ കളക്ഷനടക്കം 150 കോടി ബോക്‌സോഫീസില്‍ നേടിയതായാണ് റിപ്പോര്‍ട്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X