»   » പുലിമുരുകന്റെ 100 കോടി വിലയിരുത്തലുകള്‍, ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

പുലിമുരുകന്റെ 100 കോടി വിലയിരുത്തലുകള്‍, ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പുലിമുരുകന് വമ്പന്‍ സ്വീകരണം. ഇന്ത്യയില്‍ 325 തിയേറ്ററുകളിലായാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്. കേരളത്തിലെ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്.

ബോക്‌സോഫീസിലും തകര്‍പ്പന്‍ പ്രകടനമാണെന്നാണ് വിലയിരുത്തലുകള്‍. എല്ലാ കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ഷോകളായിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നില്ലെങ്കിലും ആദ്യ ദിനം അഞ്ചു കോടിക്ക് മുകളില്‍ പുലിമുരുകന്‍ നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.


നൂറു കോടിയിലേക്ക്

ആദ്യ ദിവസത്തെ പ്രതികരണം വരും ദിവസങ്ങളില്‍ തുടര്‍ന്നാല്‍ ചിത്രം കളക്ഷനില്‍ നൂറു കോടി തികയ്ക്കുമെന്നാണ് വിലയിരുത്തുന്നത്.


കബാലി റെക്കോര്‍ഡ്

ആദ്യ ദിനം അഞ്ച് കോടിക്ക് മുകളില്‍ നേടിയ ചിത്രം കേരളത്തിലെ കബാലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 4.25 കോടിയായിരുന്നു കബാലിയുടെ ആദ്യ ദിന കളക്ഷന്‍.


കസബ, കലി റെക്കോര്‍ഡും

കസബ, കലി, ലോഹം, ചാര്‍ലി തുടങ്ങിയവയാണ് മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പുലിമുരുകന്റെ ആദ്യദിന കണക്കുകള്‍ നിലവിലെ മലയാളത്തിലെ റെക്കോര്‍ഡും തകര്‍ക്കും.


നിര്‍മാണം

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുമപാടമാണ് ചിത്രം നിര്‍മിച്ചത്.


പുലിമുരുകന്‍

വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കമാലിനി മുഖര്‍ജിയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക വേഷം അവതരിപ്പിച്ചത്. ലാല്‍, വിനു മോഹന്‍, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Pulimurugan box office collection.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam