»   » ബോക്‌സോഫീസ് കളക്ഷന്‍; 30 ദിവസങ്ങള്‍ക്കൊണ്ട് പുലിമുരുകന്‍ മറ്റൊരു വിസ്മയമാകുമെന്ന് റിപ്പോര്‍ട്ടുകള്‍

ബോക്‌സോഫീസ് കളക്ഷന്‍; 30 ദിവസങ്ങള്‍ക്കൊണ്ട് പുലിമുരുകന്‍ മറ്റൊരു വിസ്മയമാകുമെന്ന് റിപ്പോര്‍ട്ടുകള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ ബോക്‌സോഫീസില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വയ്ക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 60 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. നിലവില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ദൃശ്യത്തിന്റെ തൊട്ട് പിന്നാലെയാണ് പുലിമുരുകന്റെ കളക്ഷന്‍.

എന്നാല്‍ ചിത്രം 100 കോടി കടക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലെ പ്രകടനം വരും ദിവസങ്ങളില്‍ തുടര്‍ന്നാല്‍ 30 ദിവസങ്ങള്‍ക്കൊണ്ട് 100 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 100 കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡ് പുലിമുരുകന്‍ സ്വന്തമാക്കും. തുടര്‍ന്ന് വായിക്കൂ.. പുലിമുരുകന്‍ ബോക്‌സോഫീസ് കളക്ഷനിലൂടെ..


325 തിയേറ്ററുകളില്‍

325 തിയേറ്ററുകളിലായി ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.


ആദ്യ ദിവസം

നാലര കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളലക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയത്.


ഇന്ത്യയ്ക്ക് പുറത്തേക്ക്

നവംബര്‍ ആദ്യ ആഴ്ചയോടെ ഇന്ത്യക്ക് പുറത്തേക്കും പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തും. യുകെക, യുഎസ്, യുഎഇ, ആസ്‌ട്രേലിയ എന്നിവടങ്ങൡലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.


തെലുങ്കില്‍

മന്യം പുലി എന്ന പേരിലാണ് പുലിമുരുകന്‍ തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan Box Office: To Cross 100-Crore Mark In 30 Days?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam