»   » വിവാദങ്ങളെ വിട്ടേക്കൂ... മോഹന്‍ലാലിന്റെ പുലിമുരുകന്‍ കുതിയ്ക്കുന്നു.. ഇനി ഒരു 25 കോടി കൂടെ ആയാല്‍...

വിവാദങ്ങളെ വിട്ടേക്കൂ... മോഹന്‍ലാലിന്റെ പുലിമുരുകന്‍ കുതിയ്ക്കുന്നു.. ഇനി ഒരു 25 കോടി കൂടെ ആയാല്‍...

Posted By: Rohini
Subscribe to Filmibeat Malayalam

വിവാദങ്ങളെയും വിമര്‍ശനങ്ങളെയും എന്നും സിനിമാ താരങ്ങളെ പിന്തുടരാറുണ്ട്. അതുകൊണ്ട് മോഹന്‍ലാലിന്റെ ബ്ലോഗും അതേ തുടര്‍ന്ന് വന്നുകൊണ്ടിരിയ്ക്കുന്ന വിവാദവും മറക്കാം, ഇവിടെ മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ മലയാള സിനിമയ്ക്ക് അഭിമാനമായി മാറുകയാണ്.

ഞാന്‍ കണ്ടത് പോലയെല്ല ലാല്‍ ജോസും ദിലീപും കണ്ടത്, രസികന്‍ ജീവിതത്തിനേറ്റ കനത്ത തിരിച്ചടി; മുരളി ഗോപി


റിലീസ് ചെയ്ത് 50 ദിവസം പിന്നിടുമ്പോഴേക്കും പുലിമുരുകന്‍ 125 കോടിയിലധികം കലക്ഷന്‍ നേടിക്കഴിഞ്ഞു. 150 കോടി എന്ന ലക്ഷ്യം അധികം ദൂരമല്ല.. ഒരു 25 കോടി രൂപ കൂടെ മതി ആ സ്വപ്‌ന നേട്ടത്തിന്...


ആകെ കലക്ഷന്‍

പ്രി പ്രൊഡക്ഷന്‍ ബിസിനസും വേള്‍ഡ് - വൈഡ് കലക്ഷനും അടക്കം 125 കോടിയലധികം കലക്ഷന്‍ പുലിമുരുകന്‍ ഇതുവരെ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായ കണക്ക് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.


യുഎഇ-ഗള്‍ഫ് രാജ്യങ്ങളില്‍

യുഎഇ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 26 ദിവസത്തെ പ്രദര്‍ശനത്തിലൂടെ പുലിമുരുകന്‍ നേടിയത് 30 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമകളില്‍ ഒമ്പതാം സ്ഥാനത്താണ് ഇപ്പോള്‍ മുരുകന്റെ സ്ഥാനം


യുഎഇയില്‍

യുഎയില്‍ നിന്ന് മാത്രം 21.20 കോടി രൂപയാണ് പുലിമുരുകന്‍ നേടിയത്. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് മാത്രം സ്വീകരണം ലഭിയ്ക്കുന്ന യുഎഇ ബോക്‌സോഫീസില്‍, ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ഇന്ത്യ സിനിമകളില്‍ ആദ്യ പത്തില്‍ ഇടം നേടിയിരിയ്ക്കുകയാണ് മുരുകനും സംഘവും


ഇനി 150 കോടി

മലയാളത്തില്‍ ഏറ്റവും ആദ്യം നൂറ് കോടിയും 125 കോടിയും കടക്കുന്ന ചിത്രമാണ് പുലിമുരുകന്‍. ഏറ്റവും ആദ്യം 150 കോടി കടക്കുന്നതും മുരുകന്‍ തന്നെയായിരിയ്ക്കും എന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍.ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Pulimurugan has now become the first 125 Crore movie of our industry. The crew member and trade analysts recently confirmed that the movie has crossed the prestigious 125-Crore mark at the box office.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam