»   » പ്രവചനം ഫലിച്ചു, പുലിമുരുകന്‍ മലയാള സിനിമാ ചരിത്ര നേട്ടത്തില്‍ ഏറ്റവും ഉയരത്തില്‍!

പ്രവചനം ഫലിച്ചു, പുലിമുരുകന്‍ മലയാള സിനിമാ ചരിത്ര നേട്ടത്തില്‍ ഏറ്റവും ഉയരത്തില്‍!

By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ ആദ്യമായി നൂറ് കോടി കടന്ന ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തിന്റെ നൂറ് കോടി നേട്ടത്തില്‍ സിനിമാ ലോകം ഒന്നടങ്കം പറഞ്ഞു. പുലിമുരുകന്‍ ബോക്‌സോഫീസില്‍ 150 കോടി കടക്കും. അതെ പുലിമുരുകന്‍ ആ റെക്കോര്‍ഡും സ്വന്തമാക്കി. റിലീസ് ചെയ്ത് രണ്ട് മാസം പിന്നിട്ട ചിത്രം ബോക്‌സോഫീസില്‍ 150 കോടി കടന്നു.

Read Also: മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ജലി പറയുന്നത് ഇങ്ങനെ


ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും പുലിമുരുകന്‍ 135 കോടി നേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പ്രീ-റിലീസ് ഷോകളില്‍ നിന്ന് 15 കോടി നേടി. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ ഇത്രയും വലിയ കളക്ഷന്‍ ബോക്‌സോഫീസില്‍ നേടുന്നത്. ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനിലൂടെ. തുടര്‍ന്ന് വായിക്കൂ...


തെന്നിന്ത്യയില്‍ മൂന്നാം സ്ഥാനത്ത്

ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രം എന്ന റെക്കോര്‍ഡും ഇതോടെ മോഹന്‍ലാലിന്റെ പുലിമുരുകന്‍ സ്വന്തമാക്കി.


കേരളത്തില്‍ 66 ദിവസം

റിലീസ് ചെയ്ത് 66 ദിവസംകൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി 80 കോടി നേടി. ഇതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കി.


യുഎഇ, ജിസിസി

യുഎഇ, ജിസിസി കളക്ഷന്‍ 33.20 കോടി. യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് പുലിമുരുകന്‍ ഇതോടെ സ്വന്തമാക്കി.


യുഎസ്, യുകെ കളക്ഷന്‍

ഇന്ത്യന്‍ നഗരങ്ങളിലെ തിയേറ്ററുകളില്‍ നിന്ന് മാത്രമായി 9.5 കോടിയും യുഎസില്‍ നിന്നും യുകെയില്‍ നിന്നും 3.65 കോടിയുമാണ് പുലിമുരുകന്റെ കളക്ഷന്‍.


English summary
Pulimurugan Box Office: Crosses 150-Crore Mark!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam