»   » പുലിമുരുകന്റെ ഫൈനല്‍ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട്; ഇത് തകര്‍ക്കാന്‍ ഇനി ആര് വരുമടേയ്...

പുലിമുരുകന്റെ ഫൈനല്‍ ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട്; ഇത് തകര്‍ക്കാന്‍ ഇനി ആര് വരുമടേയ്...

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം മലയാളത്തിന്റെ ചരിത്ര നേട്ടമായിരിയ്ക്കും എന്ന് ചിത്രം റിലീസ് ചെയ്ത് രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകര്‍ വിലയിരുത്തിയതാണ്. ചിത്രം റിലീസ് ചെയ്ത് നൂറ് ദിവസം പിന്നിട്ടപ്പോള്‍ ആ വലിയിരുത്തലുകളെല്ലാം സത്യമായി.

ടൈറ്റാനികിന്റെ റെക്കോര്‍ഡ് തകര്‍ത്തേക്കും, യുഎഇ ബോക്‌സോഫീസില്‍ പുലിമുരുകന്‍ പായുന്നു!


ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം പ്രേക്ഷക പ്രശംസയ്‌ക്കൊപ്പം ബോക്‌സോഫീസിലും വലിയ നേട്ടം കൊയ്തു. മലയാളത്തില്‍ ഏറ്റവും വേഗം നൂറ് കോടിയും 150 കോടിയും കടന്ന ചിത്രത്തിന്റെ ഫൈനല്‍ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. എത്രയാണെന്നറിയേണ്ടേ...


ആകെ കലക്ഷന്‍ 163 കോടി

കേരളത്തിലും കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തുമൊക്കെയായി പുലിമുരുകന്‍ ആകെ നേടിയ കലക്ഷന്‍ 163 കോടി രൂപയാണ്. തെലുങ്കില്‍ മൊഴിമാറ്റം നടത്തി എത്തിയ മന്യംപുലിയുടെ കലക്ഷനും ചേര്‍ത്താണ് 163 കോടി.


കേരളത്തില്‍ നിന്ന് മാത്രം

റിപ്പോര്‍ട്ടുകള്‍ പ്രകാരം പുലിമുരുകന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കലക്ഷന്‍ 85.7 കോടി രൂപയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം ഇത്രയേറെ കലക്ഷന്‍ നേടുന്നത്.


കേരളത്തിന് പുറത്തും ഗള്‍ഫിലും

കേരളത്തിന് പുറത്തെ കലക്ഷന്‍ 9.5 കോടി രൂപയാണ്. യു എ ഇ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചിത്രം 33.50 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി.


മറ്റ് രാജ്യങ്ങളില്‍

ഇന്ത്യയ്ക്ക് പുറത്തും മികച്ച സ്വീകരണാണ് പുലിമുരുകന് ലഭിച്ചത്. യു എസ് എ, യു കെ കലക്ഷന്‍ 3.70 കോടി രൂപയാണ്. ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി മറ്റ് രാജ്യങ്ങളില്‍ നിന്ന് ചിത്രം 1.50 കോടി രൂപ കലക്ഷന്‍ നേടി.


മന്യംപുലി നേടിയത്

തെലുങ്കില്‍ വിസ്മയം, ജനതാ ഗാരേജ് എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടിയതോടെയാണ് പുലിമുരുകന്‍ മന്യംപുലി എന്ന പേരില്‍ മൊഴിമാറ്റി റിലീസ് ചെയ്തത്. 13.5 കോടിരൂപയാണ് മന്യംപുലി നേടിയ കലക്ഷന്‍.


ആകെ കലക്ഷന്‍ വരുന്നത്

പുലിമുരുകന്റെ വേള്‍ഡ് വൈല്‍ഡ് ബോക്‌സോഫീസ് കലക്ഷന്‍ (മന്യംപുലി കൂടാതെ) 132.20 കോടി രൂപയാണ്. പ്രി-റിലീസിലൂടെ ചിത്രം 15 കോടി നേടിയിരുന്നു. സാറ്റലൈറ്റ് തുകയും ബി ക്ലാസ് തിയേറ്റര്‍ കലക്ഷനും ഈ ലിസ്റ്റില്‍ കൂട്ടിയിട്ടില്ല. അങ്ങനെയൊക്കെയാണ് 163 കോടി ആകെ കലക്ഷന്‍ ആയത്.


പുലിമുരുകന് ചെലവായത്

25 കോടി രൂപയ്ക്കാണ് ടോമിച്ചന്‍ മുളകുപാടം പുലിമുരുകന്‍ എന്ന ചിത്രം നിര്‍മിച്ചത്. പുലിയുമായുള്ള മോഹന്‍ലാലിന്റെ സംഘട്ടന രംഗമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പീറ്റര്‍ ഹെയിനാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തത്. 2016 ലെ നവമി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഏഴിനാണ് പുലിമുരുകന്‍ തിയേറ്ററിലെത്തിയത്.
English summary
Pulimurugan, the Mohanlal starrer emerged as the all-time highest grosser of Malayalam movie industry, by breaking all the pre-existing box office records till date. The Vysakh movie recently completed 100 days at the theatres. Now, the trade analysts have finally revealed the final box office collection of the movie. Pulimurugan has done a total business of 163 Crores, including the box office collection of its Telugu version, Manyam Puli.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam