»   » കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് പുലിമുരുകന് ലഭിച്ച ഏറ്റവും പുതിയ റെക്കോര്‍ഡ് അറിഞ്ഞോ?

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് പുലിമുരുകന് ലഭിച്ച ഏറ്റവും പുതിയ റെക്കോര്‍ഡ് അറിഞ്ഞോ?

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയിട്ട് മാസം രണ്ട് കഴിഞ്ഞു. മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി. റിലീസ് ചെയ്ത് ആദ്യ ദിവസം മുതല്‍ ഇന്ന് ഇതുവരെ പുലിമുരുകന്‍ നേടിയത് റെക്കോര്‍ഡ് വിജയങ്ങളാണ്.

ഇപ്പോള്‍ ചിത്രത്തിന്റെ മൊഴിമാറ്റ ചര്‍ച്ചകള്‍ നടന്ന് വരികയാണ്. അതിനിടെ തെലുങ്കില്‍ മന്യം പുലി എന്ന പേരില്‍ മൊഴിമാറ്റി എത്തിയ ചിത്രം ആന്ധ്രയില്‍ നിന്നും തെലുങ്കാനയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.


ഇപ്പോഴിതാ ചിത്രത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി. കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നാണ് പുതിയ റെക്കോര്‍ഡ്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രം ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്.


ഇതുവരെ-കളക്ഷന്‍

നാല് കോടിയാണ് ഇതുവരെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് പുലിമുരുകന്‍ നേടിയത്. ഇതുവരെ ഒരു ചിത്രത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് പുലിമുരുകന്‍ കൊച്ചിയില്‍ സ്വന്തമാക്കിയിരിക്കുന്നത്


അറുപത് ദിവസങ്ങള്‍

റിലീസ് ചെയ്ത് അറുപത് ദിവസങ്ങള്‍ പിന്നിടുകയാണ്. കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം തുടരുന്നുണ്ട്.


ഹോളിവുഡ് റെക്കോര്‍ഡ്

നേരത്തെ 374 കോടി നേടിയ ചിത്രം ഹോളിവുഡ് ചിത്രമായ ജംഗിള്‍ബുക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു.


മലയാളത്തിലെ റെക്കോര്‍ഡ്

മൂന്ന് കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രം നിവിന്‍ പോളിയുടെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 2.93 കോടിയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് നേടിയത്.


English summary
Pulimurugan Box Office: A New Milestone For The Movie In Kochi Multiplexes!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam