»   » പുലിമുരുകന്‍ ബോക്‌സോഫീസ് പ്രവചനങ്ങള്‍; 150 കോടിയിലേക്ക് എന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

പുലിമുരുകന്‍ ബോക്‌സോഫീസ് പ്രവചനങ്ങള്‍; 150 കോടിയിലേക്ക് എന്ന് പറയുന്നതിന്റെ കാരണങ്ങള്‍?

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പുലിമുരുകന്‍. മലയാള സിനിമയിലെ ആരും തൊടാത്ത റെക്കോര്‍ഡാണ് പുലിമുരുകന്‍ ഇപ്പോള്‍ സ്വന്തം പേരിലാക്കി എടുത്തിരിക്കുന്നത്. റിലീസ് ചെയ്ത് 30 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ നേട്ടം. എന്നാല്‍ ചിത്രം 150 കോടി കടക്കുമെന്നാണ് പുതിയ വിലയിരുത്തലുകള്‍.

ഇന്‍ഡസ്ട്രിയിലെ സീനിയര്‍ അനലിസ്റ്റുകളുടെ വിലയിരുത്തല്‍ പ്രകാരമാണിത്. കഴിഞ്ഞ ദിവസം തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍, നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ പുലിമുരുകന്‍ 150 കോടി കടക്കുമെന്ന് വിശ്വസിക്കുന്നതായി പറഞ്ഞിരുന്നു.


ഹൗസ്ഫുള്‍ ഷോകള്‍

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ ഹൗസ് ഷോകളാണ് നടക്കുന്നത്. ഇപ്പോഴും ഇന്ത്യയിലെയും വിദേശത്തുള്ള തിയേറ്ററുകളില്‍ നിന്നും ഏറ്റവും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.


100 കോടിയിലേക്ക്

റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ ബി ഉണ്ണികൃഷ്ണനും ബഷീറും പുലിമുരുകന്‍ 100 കോടി കടക്കുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ പുലിമുരുകന്‍ നൂറു കോടി സ്വന്തമാക്കിയതിന് ശേഷം ചിത്രം 150 കോടിയിലേക്കാണ് നീങ്ങുന്നതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞിരുന്നു.


വീണ്ടും വീണ്ടും തിയേറ്ററുകളിലേക്ക്

പുലിമുരുകന്‍ ഒന്ന് കണ്ടവരെ വീണ്ടും ചിത്രം ആകര്‍ഷിക്കുന്നുവെന്നാണ് ഏറ്റവും വലിയ മഹാവിജയമെന്ന് ബഷീര്‍ പറഞ്ഞിരുന്നു. ഇതിനോടകം ഏകദേശം മൂന്ന് കോടി ജനങ്ങള്‍ ചിത്രം കണ്ടുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.


പൈറസി പ്രശ്‌നം

വ്യാജ കോപ്പി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത് പുലിമുരുകന്റെ കളക്ഷനെ ബാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകള്‍ ഭയന്നിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ചിത്രത്തിന്റെ ലീക്കിഡ് കോപ്പീസ് ഇന്റര്‍നെറ്റില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു. പൈറസി തടയാനുള്ള നടപടികളും പുലിമുരുകനെ വമ്പന്‍ നഷ്ടമുണ്ടാകാതെ രക്ഷിച്ചു.


വിദേശത്ത് നിന്ന്

വിദേശത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രധാനമായും ഗള്‍ഫ്, യൂറോപ്പ് രാജ്യങ്ങളില്‍. ഏറ്റവും മികച്ച കളക്ഷനാണ് റിലീസ് ചെയ്ത ആദ്യ ദിനംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan Box Office Prediction: To Cross 150-Crore Mark?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X