»   » പുലിമുരുകന്‍.. പുലിമുരുകന്‍.. പുലിമുരുകന്‍ എന്തുകൊണ്ട് പുലിമുരുകന്‍ ഇത്രയും വലിയ വിജയമാകുന്നു?

പുലിമുരുകന്‍.. പുലിമുരുകന്‍.. പുലിമുരുകന്‍ എന്തുകൊണ്ട് പുലിമുരുകന്‍ ഇത്രയും വലിയ വിജയമാകുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

പലിമുരുകന്‍ .. പുലിമുരുകന്‍.. പുലിമുരുകന്‍.. റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും പുലിമുരുകന്‍ കാണാന്‍ തിയേറ്ററില്‍ തിക്കും തിരക്കും തന്നെ. സ്‌പെഷല്‍ ഷോകള്‍ വേറെയും. മലയാളത്തില്‍ മോഹന്‍ലാലിന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ മാത്രമാണ് ഇത്രയധികം സ്‌പെഷല്‍ ഷോകള്‍ കളിയ്ക്കുന്നത്.

ഈ വര്‍ഷം 20 കോടി കടന്ന ആറ് മലയാള സിനിമകള്‍; നിവിനും മോഹന്‍ലാലും മുന്നില്‍!!


റിലീസ് ചെയ്ത് നാല് ദിവസം കഴിയുമ്പോഴേക്കും 20 കോടി നേടി. എന്താണ് പുലിമുരുകനില്‍ ഇത്രമാത്രം ആഘോഷിക്കാനുള്ളത്. എന്തുകൊണ്ട് പുലിമുരുകന്‍ വമ്പന്‍ വിജയമാകുന്നു. അതിന്റെ ആറ് കാരണങ്ങളിതാ...


മോഹന്‍ലാല്‍ എന്ന വിസ്മയം

ഒന്നും ആലോചിക്കതെ തന്നെ പറയാം, ആദ്യത്തെ കാരണം മോഹന്‍ലാല്‍ എന്ന നടന വിസ്മയം തന്നെ. തന്റെ കഴിവിന്റെ പരമാവധി മോഹന്‍ലാല്‍ ശ്രമിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആക്ഷന്‍ രംഗങ്ങളില്‍. സാധാരണ ഇത്തരം മാസ് ചിത്രങ്ങളില്‍ ഡയലോഗുകള്‍ കൊണ്ടാണ് ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്നത്. എന്നാല്‍ പുലിമുരുകനില്‍ പെര്‍ഫക്ട് ആക്ഷന്‍ രംഗങ്ങളാണ് ലാല്‍ ആരാധകര്‍ക്ക് വേണ്ടി കൊണ്ടുവന്നത്.


പീറ്റര്‍ ഹെയിന്റെ സംഭാവന

മോഹന്‍ലാലിന്റെ സംഘട്ടനം അത്രയേറെ പെര്‍ഫക്ടോടെ വന്നതിന് കാരണം പീറ്റര്‍ ഹെയിന്‍ എന്ന സ്റ്റണ്ട് മാസ്റ്ററുടെ കഴിവും കൂടെയാണ്. പുലിമുരുകന്‍ കണ്ട ഓരോ പ്രേക്ഷകനെയും ആകര്‍ഷിച്ചത് അന്താരാഷ്ട്ര നിലവാരമുള്ള ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍ തന്നെയാണ്.


സിനിമയുടെ കഥ

ഒരു സൂപ്പര്‍സ്റ്റാറിന് വേണ്ടി ഒരുക്കിയ കഥയായിരുന്നില്ല പുലിമുരുകന്റേത്. കാടിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ നിന്നുകൊണ്ടാണ് മുരുകന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിയ്ക്കുന്നത്. ചുറ്റുപാടുകളെ കുറിച്ചുള്ള അയാളുടെ നിരീക്ഷണമാണ് സിനിമയെ ഒരു സൂപ്പര്‍സ്റ്റാല്‍ ലെവലിലേക്ക് ഉയര്‍ത്തുന്നത്.


വൈശാഖിന്റെ സംവിധാനം

മാസ് എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങള്‍ ഒരുക്കുന്നതിലെ തന്റെ കഴിവ് വൈശാഖ് നേരത്തെ തെളിയിച്ചതാണ്. കഥയില്‍ വലിയ പുതുമയൊന്നും ഇല്ലാതെ തന്നെ പുലിമുരുകന്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമാക്കിയത് വൈശാഖ് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. മോഹന്‍ലാലിന്റെ ആരാധകര്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കി ഒരുക്കിയ ചിത്രമാണിത്.


പ്രചാരണങ്ങള്‍

ഇല്ലാത്ത പ്രചാരണങ്ങളാണ് പലപ്പോവും സിനിമയ്ക്ക് വിനയാകുന്നത്. എന്നാല്‍ പുലിമുരുകനെ സംബന്ധിച്ച് തങ്ങള്‍ എന്താണ് സിനിമയിലൂടെ ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ ടീം വ്യക്തമാക്കിയിരുന്നു. ഇതൊരു മുഴുനീള എന്റര്‍ടൈന്‍മെന്റ് ചിത്രമായിരിക്കും എന്ന ഉറപ്പ് മാത്രമേ ടീം നല്‍കിയിരുന്നുള്ളൂ. അത് അങ്ങനെ തന്നെയാകുകയും ചെയ്തു.


പശ്ചാത്തല സംഗീതം

പുലിമുരുകന്‍ എന്ന ചിത്രം കണ്ട് പുറത്തിറങ്ങുമ്പോള്‍ മോഹന്‍ലാലും മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളും അല്ലാതെ മറ്റൊന്നും കൂടെ പ്രേക്ഷകനൊപ്പം ഇറങ്ങിവരും, ചിത്രത്തിലെ പശ്ചാത്തല സംഗീതം. തീം സോങായ 'മുരുകാ മുരുകാ പുലിമുരുകാ...' എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സിനിമയുടെ എല്ലാ ആവേശവും അതില്‍ നിറയുന്നു.


English summary
Pulimurugan has emerged as one of the biggest hits of recent times. The film has many specialties and here we list the factors which helped the movie to emerge as a big hit.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam