»   » ‘മുരുകന്’ പിന്നാലെ കുതിച്ച പുലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം, വിഡിയോ വൈറലാവുന്നു

‘മുരുകന്’ പിന്നാലെ കുതിച്ച പുലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം, വിഡിയോ വൈറലാവുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച ചിത്രമാണ് പുലിമുരുകന്‍. നൂറു കോടി ക്ലബ് കേട്ടു കേള്‍വിയായിരുന്നു മലയാളിക്ക്. എന്നാല്‍ പുലിമുരുകനിലൂടെ ആ നേട്ടവും സ്വന്തമാക്കി. 100 കോടി പിന്നിട്ട ചിത്രത്തിന്‍റെ അന്തിമ ഗ്രോസ് 150 കോടിക്ക് മുകളിലായിരുന്നു. പുലിയുമൊത്തുള്ള മുരുകന്‍റെ സംഘട്ടന രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ്. റീലീസിനു മുന്‍പു തന്നെ ചിത്രത്തിന്‍റെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടതു പോലെ പുലിയുമൊത്തുള്ള മോഹന്‍ലാലിന്‍റെ സംഘട്ടന രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ സ്വീകാര്യത വര്‍ധിപ്പിച്ചത്. ബോളിവുഡ് സിനിമയുടെ സംഘട്ടനമൊരുക്കുന്ന പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ സ്റ്റണ്ട് വിഭാഗം കൈകാര്യം ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

വിമര്‍ശകരുടെ വായടപ്പിച്ച സംഘട്ടനരംഗത്തിന്‍റെ വിഎഫ്എക്സ് കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത് . വിഡിയോ ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.

വിമര്‍ശകരുടെ വായടിപ്പിച്ച് കംപ്ലീറ്റ് ആക്ടര്‍

അണിയറക്കാര്‍ പറഞ്ഞിരുന്നതുപോലെ പുലിയുമൊത്തുള്ള മോഹന്‍ലാലിന്റെ സംഘട്ടനരംഗങ്ങള്‍ക്ക് തന്നെയായിരുന്നു ചിത്രത്തില്‍ ഏറെ പ്രാധാന്യം. വിമര്‍ശിക്കാനിരുന്നവര്‍ക്കുപോലും കുറ്റം പറയാന്‍ തോന്നാത്ത തരത്തിലായിരുന്നു ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍.

ഡമ്മി ഉപയോഗിച്ചുവെന്ന് വിവാദം

100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനെ ഏറെ ശ്രദ്ധേയമാക്കിയത് പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷന്‍ സീക്വന്‍സുകളാണ്. ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ ശ്രമങ്ങളും ചിത്രത്തെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന വാദവുമായി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്‍പ് ഡമ്മി കടുവയെ ഉപയോഗിക്കുന്ന വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മോഹന്‍ലാല്‍ തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതെന്ന് ഇതോടെയാണ് വ്യക്തമായത്.

സാഹസിതകയും ആക്ഷനും ഏറെ ഇഷ്ടപ്പെടുന്നു

സിനിമയ്ക്ക് പൂര്‍ണ്ണത ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം റിഹേഴ്‌സല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതില്‍ ഏറ്റവും അധികം കഷ്ടപ്പൊട് സഹിച്ചത് മോഹന്‍ലാലാണെന്നും ചിത്രത്തിന്‍റെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ചുള്ള ചിത്രീകരണം അപകടകരമായിരുന്നു. അതിനാലാണ് ആദ്യമേ തന്നെ റിഹേഴ്‌സല്‍ നടത്തി മറ്റു കാര്യങ്ങളൊക്കെ സെറ്റ് ചെയ്തത്.

English summary
Pulimurugan breakdown video getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam