»   » പുലിമുരുകന്‍ ഇഫക്റ്റ് അവസാനിക്കുന്നില്ല, 'ഏട്ടന്‍റെ' മാല ലേലം ചെയ്തു, ഞെട്ടിപ്പിക്കുന്ന വിലയ്ക്ക്

പുലിമുരുകന്‍ ഇഫക്റ്റ് അവസാനിക്കുന്നില്ല, 'ഏട്ടന്‍റെ' മാല ലേലം ചെയ്തു, ഞെട്ടിപ്പിക്കുന്ന വിലയ്ക്ക്

Posted By: Nihara
Subscribe to Filmibeat Malayalam

ബോക്‌സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ജൈത്രയാത്ര തുടരുന്ന മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍. നൂറുകോടി ചിത്രം മലയാള സിനിമയ്ക്ക് അന്യമായിരുന്നു പുലിമുരുകന്‍ മുന്‍പ് വരെ. മലയാള സിനിമാ ചരിത്രത്തെ തന്നെ മുരുകന്റെ വരവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച ആടയാഭരണങ്ങളും ചെരിപ്പും വന്‍തരംഗമായിരുന്നു.

സിനിമ വിജയിക്കുന്നതിനോടൊപ്പം തന്നെ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ഉപയോഗിച്ച വേഷഭൂഷാദികളും തരംഗമാവാറുണ്ട്. മുന്‍പ് നരസിംഹം മുണ്ടും നിരുപമ സാരിയുമൊക്കെ വിപണിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പുലിമുരുകനില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച മാലയാണ് ഏറെ ചര്‍ച്ചയായത്. മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ കംപ്ലീറ്റ് ആക്ടറിലാണ് മാല വില്‍ക്കുന്നത് സംബന്ധിച്ച് പരസ്യം നല്‍കിയത്.

മുരുകന്‍ തരംഗം അവസാനിക്കുന്നില്ല

പുലിയെ വിറപ്പിച്ച മുരുകന്റെ കഴുത്തിലെ മാല ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മോഹന്‍ലാല്‍ ആറാധകര്‍ക്ക് ഈ മാല സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതു മുന്‍കൂട്ടി കണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ മാല ലേലത്തിന് വെക്കാന്‍ തയ്യാറായത്. കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റിലൂടെയാണ് മോഹന്‍ലാലിന്റെ മാല ലേലത്തിന് വെച്ചത്.

മോഹിക്കുന്ന വില കൊടുത്ത് മാല സ്വന്തമാക്കി

പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല സ്വന്തമാക്കാന്‍ ആരാധകന്‍ മുടക്കിയത് ലക്ഷങ്ങളാണ്. ഒരു ലക്ഷത്തിപതിനയ്യായിരം രൂപയ്ക്കാണ് ലാല്‍ ആരാധകന്‍ ഈ മാല സ്വന്തമാക്കിയത്.

മോഹന്‍ലാല്‍ കൈമാറും

മാല സ്വന്തമാക്കിയ ആരാധകന് മാല കൈമാറുന്നത് പുലിമുരുകന്‍ തന്നെയാണ്. ലേലത്തിലൂടെ സ്വന്തമാക്കിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

എല്ലാം കംപ്ലീറ്റ് ആക്ടറിലൂടെ

മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ കംപ്ലീറ്റ് ആക്ടറിലൂടെയാണ് മാല ലേലത്തിന് വെച്ചത്. താരവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, താരത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍, ടീ ഷര്‍ട്ട് എന്നിവയും സൈറ്റില്‍ ലഭ്യമാണ്.

കിടിലന്‍ സംഘട്ടന രംഗങ്ങള്‍

അണിയറക്കാര്‍ പറഞ്ഞിരുന്നതുപോലെ പുലിയുമൊത്തുള്ള മോഹന്‍ലാലിന്റെ സംഘട്ടനരംഗങ്ങള്‍ക്ക് തന്നെയായിരുന്നു ചിത്രത്തില്‍ ഏറെ പ്രാധാന്യം. വിമര്‍ശിക്കാനിരുന്നവര്‍ക്കുപോലും കുറ്റം പറയാന്‍ തോന്നാത്ത തരത്തിലായിരുന്നു ചിത്രത്തിലെ സംഘട്ടനരംഗങ്ങള്‍.

വിവാദത്തിന് തുടക്കമിട്ടു

100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകനെ ഏറെ ശ്രദ്ധേയമാക്കിയത് പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷന്‍ സീക്വന്‍സുകളാണ്. ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ ശ്രമങ്ങളും ചിത്രത്തെ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിനെ ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന വാദവുമായി വിമര്‍ശകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്‍പ് ഡമ്മി കടുവയെ ഉപയോഗിക്കുന്ന വിഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.പീറ്റര്‍ ഹെയ്‌നിന്റെ നേതൃത്വത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ മോഹന്‍ലാല്‍ തന്നെയാണ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതെന്ന് ഇതോടെയാണ് വ്യക്തമായത്.

റിസ്ക്കെടുത്ത് പൂര്‍ത്തിയാക്കി

സിനിമയ്ക്ക് പൂര്‍ണ്ണത ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം റിഹേഴ്‌സല്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതില്‍ ഏറ്റവും അധികം കഷ്ടപ്പൊട് സഹിച്ചത് മോഹന്‍ലാലാണെന്നും ചിത്രത്തിന്‍റെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ കടുവയെ ഉപയോഗിച്ചുള്ള ചിത്രീകരണം അപകടകരമായിരുന്നു. അതിനാലാണ് ആദ്യമേ തന്നെ റിഹേഴ്‌സല്‍ നടത്തി മറ്റു കാര്യങ്ങളൊക്കെ സെറ്റ് ചെയ്തത്.

English summary
Pulimurugan's chian auction details.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam