ലാലേട്ടന്റെ മാസ് അവസാനിക്കുന്നില്ല, രണ്ടാം വാര്‍ഷികത്തിലും പുലിമുരുകന്‍ റെക്കോര്‍ഡിട്ടു!
Recommended Video

മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിന്റേത് മാത്രമല്ല മലയാള സിനിമയില്‍ തന്നെ ചരിത്രം സൃഷ്ടിച്ചൊരു ചിത്രമായിരുന്നു പുലിമുരുകന്‍. സിനിമ റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നിട്ടും പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മറ്റൊരു സിനിമയ്ക്കും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.
ഒക്ടോബര്‍ പതിനൊന്നിന് റിലീസിനൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണി പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള വരവാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ റിലീസിനെത്തി രണ്ട് വര്‍ഷം കഴിഞ്ഞ് വീണ്ടുമെത്തിയ പുലിമുരുകന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

100 കോടി ചിത്രം
ഒത്തിരി പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്നൊരു നിലയിലേക്കെത്താന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബാഹുബലി ആയിരവും രണ്ടായിരവും കോടികളാണ് നേടിയതെങ്കില്‍ മലയാളത്തില്‍ നിന്നും ആദ്യ 100 കോടി ക്ലബ്ബിലെത്തിയ ചിത്രമാണ് പുലിമുരുകന്‍. 2016 ഒക്ടോബര്‍ ഏഴിനായിരുന്നു പുലിമുരുകന്‍ റിലീസിനെത്തിയത്. റിലീസ് ദിവസം മുതലിങ്ങോട്ട് കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ ആകാംഷയിലാക്കിയായിരുന്നു സിനിമയുടെ തേരോട്ടം.

രണ്ട് വര്‍ഷം കഴിഞ്ഞു
2018 ഒക്ടോബര്‍ ഏഴ് എത്തിയപ്പോള്‍ പുലിമുരുകന്‍ റിലീസിനെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. രണ്ടാം വാര്‍ഷികത്തിലും മറ്റൊരു റെക്കോര്‍ഡ് കുറിച്ചിട്ടാണ് പുലിമുരുകന്റെ പോക്ക്. 2 years of pulimurugan എന്ന ഹാഷ് ടാഗിലൂടെയായിരുന്നു ഇത്തവണ പുതിയൊരു റെക്കോര്‍ഡ് കൂടി പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ ഹാഷ് ടാഗുകളായിരുന്നു ചിത്രത്തിന് ഒറ്റ ദിവസം കൊണ്ട് ലഭിച്ചിരിക്കുന്നത്.

തകര്‍ക്കന്‍ കഴിയാത്ത റെക്കോര്‍ഡുകള്‍
രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പുലിമുരുകന്‍ സ്വന്തമാക്കിയ പല റെക്കോര്‍ഡുകളും മലയാളത്തിലെ മറ്റൊരു സിനിമയ്ക്കും മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. കേരള ബോക്‌സോഫീസില്‍ നിന്നും ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രമാണ് പുലിമുരുകന്‍. ഏറ്റവുമധികം മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നിത്. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, പതിപ്പുകളില്‍ നിന്ന് മൊത്തമായും മറ്റ് ബിസിനസുകളും ചേര്‍ത്ത് 150 കോടിയോളം സിനിമ സ്വന്തമാക്കിയിരുന്നു.

മള്‍ട്ടിപ്ലെക്‌സിലെ റെക്കോര്‍ഡ്
കേരള ബോക്‌സോഫീസില്‍ മാത്രമല്ല കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പുലിമുരുകന്‍ ചരിത്രമായിരുന്നു. അതിവേഗം കോടികള്‍ വാരിക്കൂട്ടിയായിരുന്നു പുലിമുരുകന്റെ യാത്ര. ഒടുവില്‍ 4.30 കോടിയായിരുന്നു മള്‍ട്ടിപ്ലെക്‌സിലെ ഫൈനല്‍ കളക്ഷന്‍. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയും പുലിമുരുകനാണ്. ഇന്നും ആ റെക്കോര്‍ഡ് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഈ വര്‍ഷം റിലീസിനെത്തുന്ന സിനിമകളിലൂടെ അതിനൊരു മാറ്റമുണ്ടാവുമെന്ന് പറയാം.

പുലിമുരുകന്‍
നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിട്ടായിരുന്നു പുലിമുരുകന്‍ എത്തിയത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം ലാല്‍, കമാലിനി മുഖര്‍ജി, വിനു മോഹന്‍, ബാല, സുരാജ് വെഞ്ഞാറമൂട്, നോബി തുടങ്ങി വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്.


Click it and Unblock the Notifications