»   » ആ സ്വപ്‌നം ഓട്ടം നിര്‍ത്താതെ സാക്ഷാത്കരിച്ചു,പുലിമുരുകന്‍ കേരളത്തിലെ തിയേറ്ററുകളില്‍ സ്വന്തമാക്കിയത്

ആ സ്വപ്‌നം ഓട്ടം നിര്‍ത്താതെ സാക്ഷാത്കരിച്ചു,പുലിമുരുകന്‍ കേരളത്തിലെ തിയേറ്ററുകളില്‍ സ്വന്തമാക്കിയത്

By: Sanviya
Subscribe to Filmibeat Malayalam


മോഹന്‍ലാലിന്റെ ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമായ പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയിട്ട് രണ്ട് മാസം പിന്നിടുന്നു. മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം ഇപ്പോഴും കേരളത്തിലെ പല തിയേറ്ററുകളിലും നിറഞ്ഞ സദസോടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇത് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിറഞ്ഞ സദസോടെ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നത്. റിലീസ് ചെയ്ത് 75 ദിവസങ്ങള്‍ പിന്നിടുന്ന ചിത്രം കേരളത്തിലെ 90 കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..


Read Also: കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ചുംബിച്ചു,കരീനയുടെയും സെയ്ഫ് അലിയുടെയും കുഞ്ഞിന്റെ ആദ്യ ചിത്രം


കേരളത്തിലെ പ്രദര്‍ശനങ്ങള്‍

റിലീസ് ചെയ്ത് 75 ദിവസങ്ങള്‍ പിന്നിടുന്ന ചിത്രം കേരളത്തില്‍ ഇതുവരെ 35,000 ഷോകള്‍ പൂര്‍ത്തിയാക്കിയാതായാണ് റിപ്പോര്‍ട്ട്. ഇത് ആദ്യമായാണ് ഒരു മലയാള ചിത്രം ഇത്രയും വലിയൊരു നേട്ടം സ്വന്തമാക്കുന്നത്.


സൗത്ത് ഇന്ത്യയിലെ അഞ്ചു ചിത്രങ്ങളില്‍

ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ച പുലിമുരുകന്‍ 2016ല്‍ സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ്.


തെലുങ്ക് വേര്‍ഷന്‍

മൊഴിമാറ്റി തെലുങ്കില്‍ എത്തിയ മന്യംപുലിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വര്‍ഷം തെലുങ്കില്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ജനതാ ഗാരേജും മികച്ച പ്രതികരണം നേടിയിരുന്നു.


100 ദിവസങ്ങള്‍

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്‍ കേരളത്തിലെ തിയേറ്ററുകളില്‍ 100 ദിവസങ്ങള്‍ പിന്നിടാന്‍ ഒരുങ്ങുകയാണ്. ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം നീട്ടിയതോടെ വെക്കേഷന് പുലിമുരുകനെ 100 ദിവസം തികയ്ക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.


English summary
Pulimurugan Completes 75 Days In Kerala Theatres!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam