»   » പുലിമുരുകന്‍ സംഘം വീണ്ടും, നായകന്‍ മമ്മൂട്ടി അല്ല

പുലിമുരുകന്‍ സംഘം വീണ്ടും, നായകന്‍ മമ്മൂട്ടി അല്ല

By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ തിയേറ്ററുകളില്‍ വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് സംവിധായകനും സംഘവും. മലയാളത്തിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത മുന്നേറ്റമാണല്ലോ പുലിമുരുകന്‍ തിയേറ്ററുകളില്‍ കാഴ്ച വച്ചത്. എന്നാല്‍ പുലിമുരുകന്‍ സംഘത്തില്‍ നിന്നും മറ്റൊരു സന്തോഷ വാര്‍ത്ത. പുലിമുരുകന്‍ സംഘം മറ്റൊരു ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി ഉദയ്കൃ്ഷണയുടെ സംവിധാനത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് അടുത്തിടെയാണ്. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അല്ല നായകന്‍. ജയറാമാണ് ചിത്രത്തിലെ നായകനെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വായിക്കൂ...


നിര്‍മാണം

ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. 2009-ല്‍ പുറത്തിറങ്ങിയ കേരള വര്‍മ്മ പഴശിരാജ സംവിധാനം ചെയ്തത് ഗോകുലം ഗോപാലനായിരുന്നു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു പഴശിരാജ.


മമ്മൂട്ടി അല്ല നായകന്‍

മമ്മൂട്ടിയെ നായകനാക്കി പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മമ്മൂട്ടി അല്ല ജയറാമാണ് ചിത്രത്തിലെ നായകനെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


കൂടുതല്‍ വിവരങ്ങള്‍

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ജനുവരിയിലാണ് ടീം പുതിയ ചിത്രത്തിലേക്ക് കടക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.


പുലിമുരുകന്‍ മുന്നോട്ട്

അതേസമയം പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. മലയാളത്തില്‍ ആദ്യമായി നൂറ് കോടിയ ചിത്രം 150 കോടി ബോക്‌സോഫീസില്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍.


മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും

പുലിമുരുകന്റെ മൊഴിമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തുന്നത്. മന്യം പുലി എന്ന പേരിലാണ് ചിത്രം തമിഴില്‍ പ്രദര്‍ശനത്തിനെത്തുക.മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Pulimurugan director and writer to team up with Jayaram.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam