»   » കൊച്ചി മള്‍ട്ടി പ്ലക്‌സില്‍ നിന്ന് മോഹന്‍ലാലിന്റെ പുലിമുരുകന് ഒരു 'ബിഗ്' റെക്കോര്‍ഡ്!

കൊച്ചി മള്‍ട്ടി പ്ലക്‌സില്‍ നിന്ന് മോഹന്‍ലാലിന്റെ പുലിമുരുകന് ഒരു 'ബിഗ്' റെക്കോര്‍ഡ്!

Posted By: Sanviya
Subscribe to Filmibeat Malayalam

2016ന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് പുലിമുരുകന്‍. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പുലിമുരുകന്‍ മലയാള സിനിമയുടെ ഒരു ചരിത്ര വിജയം കൂടിയായിരുന്നു. റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ 100 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഇതുവരെ ഇന്ത്യയ്ക്ക് അകത്തും പുറത്ത് നിന്നുമായി 150 കോടി കളക്ട് ചെയ്തുവെന്നാണ് വിവരം.

റിലീസ് ചെയ്ത ആദ്യ ദിവസം ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ മുതല്‍ ഒട്ടേറെ റെക്കോര്‍ഡുകളാണ് പുലിമുരുകന്‍ ബോക്‌സോഫീസില്‍ സ്വന്തമാക്കിയത്. കേരളത്തിലെ പ്രധാന പ്രദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നായ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ 119 ദിവസമാണ് ചിത്രം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്. സിനിമാക്കാരുടെ സമരകാലത്തും ചിത്രത്തിന് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഏറ്റവും മികച്ച കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.


ഇപ്പോഴിതാ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മോഹന്‍ലാലിന്റെ പുലിമുരുകന്‍ നേടിയ പുതിയ റെക്കോര്‍ഡ് എന്താണെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...


പുതിയ റെക്കോര്‍ഡ്

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് പുലിമുരുകന് പുതിയ കളക്ഷന്‍. ഫോറം കേരളയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് 4.30 കോടി നേടി.


ഇത് ആദ്യമായി

ഇത് ആദ്യമായാണ് കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഒരു മലയാള സിനിമ നാല് കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്യുന്നത്. ഹോളിവുഡ് ചിത്രമായ ജംഗിള്‍ ബുക്ക് 2.5 കോടി യാണ് ബോക്‌സോഫീസില്‍ നേടിയത്.


പുലിമുരുകന്‍ റെക്കോര്‍ഡുകള്‍

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 1 കോടിയും 2 കോടിയും 3 കോടിയും ബോക്‌സോഫീസില്‍ സ്വന്തമാക്കിയ ചിത്രമാണ്. റെക്കോര്‍ഡ് ഷോകളാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നടന്നത്.


മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ക്കും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ ഒരു കോടി വരെ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടി.


English summary
Pulimurugan Ends Its Grand Run In Kochi Multiplexes!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam