പുലിമുരുകന് പുതിയ റെക്കോര്‍ഡ്, ഏറ്റവും വേഗത്തില്‍ 25 കോടി കളക്ഷന്‍ നേടിയ ചിത്രം!
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയിട്ട് 10 ദിവസം. മികച്ച പ്രതികരണം നേടുന്ന ചിത്രം 25 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ഏറ്റവും വേഗത്തില്‍ 25 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. ഇതോടെ 22 ദിവസംകൊണ്ട് 30 കോടിയ മോഹന്‍ലാലിന്റെ ഒപ്പത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.
ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഇത് മൂന്നാമത്തെ റെക്കോര്‍ഡാണിത്. ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്. കേരളത്തിലെ 160 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസംകൊണ്ട് നാലര കോടിയാണ് സ്വന്തമാക്കിയത്. പുലിമുരുകന്റെ റെക്കോര്‍ഡുകളിലൂടെ തുടര്‍ന്ന് വായിക്കാം.

325 തിയേറ്ററുകളില്‍
കേരളത്തിലെ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് പുലിമുരുകന്‍ റിലീസിനെത്തിയത്. നാലര കോടിയാണ് ചിത്രം ആദ്യ ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് വാരിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടി എന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കി.

ഏറ്റവും വേഗത്തില്‍
ഏറ്റവും വേഗത്തില്‍ പത്തു കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്.

25 കോടി
പുലിമുരുകന്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. ഏറ്റവും വേഗത്തില്‍ 25 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡാണിപ്പോള്‍ പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നു. ഇതോടെ 22 ദിവസംകൊണ്ട് 30 കോടി നേടിയ ഒപ്പത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്.

അന്യഭാഷയിലേക്ക്
മലയാളത്തില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം ഇപ്പോള്‍ അന്യഭാഷയിലേക്ക് ഡബ് ചെയ്യാന്‍ ഒരുങ്ങുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്കാണ് പുലിമുരുകന്‍ ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തുക.


Click it and Unblock the Notifications