»   » ടൈറ്റാനികിന്റെ റെക്കോര്‍ഡ് തകര്‍ത്തേക്കും, യുഎഇ ബോക്‌സോഫീസില്‍ പുലിമുരുകന്‍ പായുന്നു!

ടൈറ്റാനികിന്റെ റെക്കോര്‍ഡ് തകര്‍ത്തേക്കും, യുഎഇ ബോക്‌സോഫീസില്‍ പുലിമുരുകന്‍ പായുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

2016 മലയാള സിനിമയുടെ ഭാഗ്യ വര്‍ഷമായിരുന്നുവെന്ന് എടുത്ത് പറയേണ്ടതില്ല. ചെറുതും വലുതുമായ 128 ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. അതിനിടെ മലയാളത്തിന്റെ ചരിത്ര വിജയമായി പുലിമുരുകനും എത്തി. ഇപ്പോഴും വിദേശ തിയേറ്ററുകളില്‍ പുലിമുരുകന്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്നുണ്ട്.

യുഎഇ ബോക്‌സോഫീസില്‍ പുലിമുരുകന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവംബര്‍ മൂന്നിനാണ് ചിത്രം യുഎഇ തിയേറ്ററുകളില്‍ എത്തിത്. മോഹന്‍ലാല്‍ ചിത്രമായ ദൃശ്യമാണ് ഏറ്റവും കൂടുതല്‍ ദിവസം യുഎഇ തിയേറുകള്‍ കൈയടക്കിയത്. 125 ദിവസം ദൃശ്യം യുഎസ് തിയേറ്ററുകളില്‍ ഓടി.


ടൈറ്റാനിക് റെക്കോര്‍ഡ്

യുഎഇയില്‍ ഏറ്റവും കൂടുതല്‍ രണ്ടാമത്തെ ചിത്രമാണ് ടൈറ്റാനിക്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടൈറ്റാനികിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് അറിയുന്നത്.


40000 ഷോകള്‍

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ ഇതുവരെ 40000 ഷോകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 130 കോടിയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.


അന്യഭാഷലകളിലേക്ക്

കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം ഇപ്പോള്‍ ചെന്നീസ്, വിയഗ്നാം ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്. മന്യം പുലി എന്ന പേരില്‍ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. തമിഴിലും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നുണ്ട്.


മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

അതേ സമയം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീനയാണ് നായിക.


English summary
Pulimurugan Gives Tight Competition To Hollywood Movie Titanic At UAE Box Office!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam