»   » വമ്പന്‍ റിലീസുമായി മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിദേശ തിയേറ്ററുകളില്‍

വമ്പന്‍ റിലീസുമായി മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിദേശ തിയേറ്ററുകളില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

കേരളത്തില്‍ തരംഗമായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ വിദേശ തിയേറ്ററുകളിലേക്ക്. യുറോപ്പ്, യുകെ, യുഎസ് റിലീസുകള്‍ക്ക് ശേഷം നവംബര്‍ മൂന്ന് മുതലാണ് ചിത്രം ഗള്‍ഫ് കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

യുഎഇ, ഒമാന്‍, കുവൈറ്റ്, ബഹറിന്‍, ഖത്തര്‍ എന്നിവടങ്ങളില്‍ എഴുപതോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. യൂറോപ്പിലും യുകെയിലും പ്രദര്‍ശിപ്പിക്കുന്ന പുലിമുരുകന്‍ ന്യൂസിലന്റില്‍ നവംബര്‍ മൂന്ന് മുതല്‍ ആഴ്ചയില്‍ ഇരുപതോളം പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക.


പുലിമുരുകന്‍

മോഹന്‍ലാല്‍-വൈശാഖ് കൂട്ട്‌ക്കെട്ടില്‍ ഒരുങ്ങിയ ബിഗ് ബജറ്റ് ചിത്രം.


മൊത്തം കളക്ഷന്‍

റിലീസ് ചെയ്ത് 23 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 70 കോടിയാണ് പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍.


അന്യഭാഷയിലേക്ക്

മലയാളത്തില്‍ തരംഗമായ പുലിമുരുകന്‍ ഇപ്പോള്‍ അന്യഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ ഒരുങ്ങുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കാണ് ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നത്. മന്യം പുലി എന്ന പേരിലാണ് പുലിമുരുകന്‍ തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


നവംബര്‍ മൂന്നിന്

നവംബര്‍ മൂന്ന് മുതല്‍ ചിത്രം വിദേശ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.


English summary
Pulimurugan gulf theater release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X