»   » പുലിമുരുകന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു; മോഹന്‍ലാലിന് പകരം ആര് ?

പുലിമുരുകന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു; മോഹന്‍ലാലിന് പകരം ആര് ?

Posted By: Rohini
Subscribe to Filmibeat Malayalam

വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നാകനായി എത്തിയ പുലിമുരുകന്‍ മലയാളത്തില്‍ വിജയ യാത്ര തുടരുകയാണ്. പതിവ് പോലെ ഈ വിജയ ചിത്രവും അന്യഭാഷയിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്.

തോപ്പില്‍ ജോപ്പന്‍ വന്‍ വിജയമാകാന്‍ കാരണം പുലിമുരുകനാണെന്ന് ജോണി ആന്റണി


ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം വിറ്റു. രമേശ് പിള്ളയുടെ ഉടമസ്ഥതയിലുള്ള അഭിഷേക് ഫിലിംസാണ് ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത്.


ആര് നായകന്‍

പുലിമുരുകന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ മോഹന്‍ലാലിന് പകരക്കാരനായി ആര് വരും എന്നണ് ആരാധകര്‍ക്ക് അറിയേണ്ടത്. ധനുഷ്, വിക്രം, സൂര്യ, അജിത്ത് എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്.


തമിഴിന് പുറമെ

തമിഴിലേക്ക് മാത്രമല്ല, ഹിന്ദി, കന്നട ഭാഷകളിലേക്കും പുലിമുരുകന്‍ റീമേക്ക് ചെയ്യുന്നുണ്ട്. അവിടെയും ആര് നായകനാകും എന്ന ചോദ്യം പ്രസക്തമാണ്.


മന്യം പുലി

അതേ സമയം തെലുങ്കില്‍ പുലിമുരുകന്‍ മൊഴിമാറ്റം നടത്തിയാണ് എത്തുന്നത്. മന്യം പുലി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നവംബര്‍ ആദ്യവാരത്തോടെ റിലീസ് ചെയ്യും


വിജയകരമായി തുടരുന്നു

പത്ത് ദിവസം കൊണ്ട് അമ്പത് കോടി കലക്ഷന്‍ നേടിയ പുലിമുരുകന്‍ കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നവംബര്‍ ആദ്യവാരത്തോടെ ചിത്രം ഇന്ത്യയ്ക്ക് പുറത്ത് റിലീസ് ചെയ്യും. കേരളത്തില്‍ തിയേറ്ററുകളുടെ എണ്ണം കൂട്ടാനും സാധ്യതയുണ്ട്.അജിത്തിന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Mohanlal's recently released action thriller, Pulimurugan is all set to enter the list of the popular Malayalam movies which had remakes in other languages. Read more about Pulimurugan remake

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam