»   » തോപ്പില്‍ ജോപ്പന്‍ വന്‍ വിജയമാകാന്‍ കാരണം പുലിമുരുകനാണെന്ന് ജോണി ആന്റണി

തോപ്പില്‍ ജോപ്പന്‍ വന്‍ വിജയമാകാന്‍ കാരണം പുലിമുരുകനാണെന്ന് ജോണി ആന്റണി

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ - വൈശാഖ് കൂട്ടുകെട്ടില്‍ പിറന്ന പുലിമുരുകന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിനൊപ്പമാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പന്‍ റിലീസ് ചെയ്തത്. ഒക്ടോബര്‍ 7 ന് നവമി ദിനത്തില്‍ ഇരു ചിത്രങ്ങളും തിയേറ്ററിലെത്തി.

തോപ്പില്‍ ജോപ്പന്‍ പിന്നോട്ടല്ല; ഏഴ് ദിവസത്തെ കലക്ഷന്‍ ഒട്ടും മോശമല്ല!!


പുലിമുരുകനെപ്പോലെ വലിയൊരു ചിത്രത്തിനൊപ്പം റിലീസ് ചെയ്താല്‍ തോപ്പില്‍ ജോപ്പന്‍ പരാജയപ്പെടും എന്ന് പലരും പറഞ്ഞു. എന്നാല്‍ തോപ്പില്‍ ജോപ്പന്‍ ഇപ്പോള്‍ വന്‍ വിജയമായി തീര്‍ന്നിരിയ്ക്കുകയാണെന്നും അതിന് കാരണം പുലിമുരുകന്‍ ആണെന്നും സംവിധായകന്‍ ജോണി ആന്റണി പറയുന്നു.


പുലിമുരുകനാണ് കാരണം

പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ - വൈശാഖ് ചിത്രത്തോടൊപ്പം നവരാത്രി സമയമായ ഒക്ടോബര്‍ 7ന് റിലീസ് ചെയ്തതുകൊണ്ടാണ് തോപ്പില്‍ ജോപ്പന്‍ വന്‍ വിജയമായതെന്ന് സിനിമയുടെ സംവിധായകന്‍ ജോണി ആന്റണി പറഞ്ഞു.


ജനങ്ങള്‍ അറിഞ്ഞത്

നേരത്തെ നിശ്ചയിച്ച പ്രകാരമാണ് ഒക്ടോബര്‍ 7ന് തന്നെ ജോപ്പന്‍ റിലീസ് ചെയ്തത്. പുലിമുരുകനുമായി മത്സരം ഉണ്ടായതുകൊണ്ടാണ് തോപ്പില്‍ ജോപ്പനെക്കുറിച്ച് ജനങ്ങള്‍ സംസാരിക്കുന്നത്.


കടുംബ പ്രേക്ഷകര്‍

കുടുംബ പ്രേക്ഷകരാണ് തന്റെ സിനിമയെ ഇത്രയും വിജയമാക്കിത്തീര്‍ത്തതെന്നും ജോണി ആന്റണി പറഞ്ഞു.


കുപ്രചരണങ്ങള്‍

എന്നാല്‍ സിനിമ വ്യവസായത്തെ തന്നെ തകര്‍ക്കുന്ന കുപ്രചരണങ്ങള്‍ പലപ്പോഴായി നടക്കുന്നു. ഒരു ടിവി ചാനലില്‍ സിനിമ ഉടന്‍ വരുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചു. സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരൊക്കെ ഈ ബുദ്ധി മറ്റെന്തിനെങ്കിലും ചിലവാക്കുന്നതായിരിക്കും നല്ലത്.


നിയമപരമായി നേരിടും

ചിലര്‍ സിനിമ ഇറങ്ങും മുന്‍പ് ഡീഗ്രേഡിംഗ് റിവ്യൂ എഴുതി ഇട്ടു. സിനിമ നല്ലതാണെങ്കില്‍ നല്ലതെന്ന് എഴുതണം, മോശമെങ്കില്‍ മോശമെന്നും. അല്ലാതെ വെറുതെ കുപ്രചരണങ്ങള്‍ പ്രചരിപ്പിക്കരുത്. ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കും.


സിനിമ വിജയമാണ്

സിനിമ സാമ്പത്തികമായി വന്‍ വിജയമാണ്. പ്രതീക്ഷിച്ച വിജയം കിട്ടിയില്ല എന്നു പറയുന്നതൊക്കെ വെറുതെയാണ്. നിര്‍മ്മാതാവ് സംതൃപ്തനാണ്- ജോണി ആന്റണി പറഞ്ഞു.തോപ്പില്‍ ജോപ്പനിലെ ഫോട്ടോസിനായി

English summary
Johny Antony says releasing Thoppil Joppan along with Pulimurukan helped the collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam