»   » പുലിമുരുകന്‍ കേരള ബോക്‌സോഫീസ്; 28 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

പുലിമുരുകന്‍ കേരള ബോക്‌സോഫീസ്; 28 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍

By: Sanviya
Subscribe to Filmibeat Malayalam

മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ വിജയമാണ് മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന്‍. ഇപ്പോള്‍ ചിത്രത്തിന്റെ റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം മൊഴിമാറ്റം ചെയ്ത് പ്രദര്‍ശനത്തിനെത്തുന്നത്. മന്യം പുലി എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുന്നത്.

അതേ സമയം ചിത്രം വിദേശ തിയേറ്ററുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. യൂറോപ്പ്, യുകെ, യുഎസ് എന്നിവടങ്ങളിലെ റിലീസിന് ശേഷം ഇപ്പോള്‍ ഗള്‍ഫ് കേന്ദ്രങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹറിന്‍ എന്നിവടങ്ങളിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ 28 ദിവസത്തെ കേരളത്തിലെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. തുടര്‍ന്ന് കാണൂ


28 ദിവസംകൊണ്ട് കളക്ഷന്‍

റിലീസ് ചെയ്ത് 28 ദിവസം പിന്നിടുമ്പോള്‍ 57.9 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. പുലിമുരുകന്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയ കളക്ഷനാണിത്.


60 കോടിയിലേക്ക്

30 ദിവസംകൊണ്ട് കേരളത്തിലെ ബോക്‌സോഫീസില്‍ നിന്ന് 60 കോടി നേടുമെന്നാണ് വിലയിരുത്തല്‍.


470 ഷോകള്‍

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ദിവസം 470 ഷോകളില്‍ അധികം നടന്നു.


മൊത്തം കളക്ഷന്‍

75 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും നേടിയ കളക്ഷനാണിത്.


English summary
Pulimurugan Kerala Box Office: 28 Days Collections.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam