»   » പുലിമുരുകനെ തളര്‍ത്തിയോ, ആമീര്‍ ഖാന്റെ ദംഗലിന്റെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ നേട്ടം!

പുലിമുരുകനെ തളര്‍ത്തിയോ, ആമീര്‍ ഖാന്റെ ദംഗലിന്റെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ നേട്ടം!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ചരിത്ര വിജയമാണ് പുലിമുരുകന്‍. ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് മുതല്‍ മലയാളത്തില്‍ ആദ്യമായി 100 കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡ് വരെ എത്തി നില്‍ക്കുകയാണ് പുലിമുരുകന്‍.

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടത്തിയ ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍. കൊച്ചിയില്‍ മാത്രമായി 35 പ്രദര്‍ശനങ്ങളായിരുന്നു. നഗരത്തിലെയും മറ്റ് സ്‌ക്രീനുകളിലെല്ലാം ചേര്‍ന്ന് മൊത്തം 46 ഷോകളായിരുന്നു. ഇപ്പോഴിതാ പുലിമുരുകനെ കടത്തി വെട്ടി ആമീറിന്റെ ദംഗല്‍.


മള്‍ട്ടിപ്ലക്‌സുകളിലെ പ്രദര്‍ശനം

റിലീസ് ദിനത്തില്‍ കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ മാത്രമായി ദംഗലിന് പ്രദര്‍ശനങ്ങളുണ്ടായിരുന്നു. മറ്റ് തിയേറ്ററുകളിലെ സ്‌ക്രീനുകളടക്കം കൊച്ചിയില്‍ മാത്രം 55 പ്രദര്‍ശനങ്ങള്‍.


ക്രിസ്തുമസിന് റിലീസില്ല

വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സമരത്തെ തുടര്‍ന്ന് ഇത്തവണത്തെ ക്രിസ്തുമസിന് മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങളുടെ റിലീസാണ് നീട്ടി വച്ചത്.


ദംഗലിന് കൂടുതല്‍ പ്രദര്‍ശനങ്ങള്‍

ക്രിസ്തുമസ് സീസണില്‍ മലയാളത്തില്‍ നിന്ന് മറ്റ് റിലീസ് ഇല്ലാത്തതാണ് കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഇത്രയുംമധികം പ്രദര്‍ശനങ്ങള്‍ കിട്ടാന്‍ കാരണം.


ദംഗലിന് മികച്ച പ്രതികരണം

ആമീര്‍ ഖാനെ നായകനാക്കി നിതീഷ് തീവാരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാക്ഷി തന്‍വര്‍, ഫാത്തിമ സെന ഷെയ്ക്, സെയ്‌റ വാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Pulimurugan in Kochi Multiplexes.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam