»   » കേട്ടതൊന്നുമല്ല പുലിമുരുകന്‍, കേള്‍ക്കാനിരിക്കുന്നതാണ്; ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്തത് ചിലത്

കേട്ടതൊന്നുമല്ല പുലിമുരുകന്‍, കേള്‍ക്കാനിരിക്കുന്നതാണ്; ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്തത് ചിലത്

Written By:
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തെ കുറിച്ച് പല കഥകളും വന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകരാരും ഇതുവരെ ചിത്രത്തെ കുറിച്ചൊന്നും തുറന്ന് പറഞ്ഞിട്ടില്ല. ഒരു രഹസ്യ സ്വഭാവത്തോടെയാണ് ചിത്രം ഒരുക്കുന്നത്. വൈശാഖിന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന പുലിമുരുകന്‍ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണെന്നറിയാം. അതിനപ്പുറം എല്ലാം കേട്ടുകേള്‍വി മാത്രം.

എന്നാല്‍ ഇതാദ്യമായി ചിത്രത്തിലെ നായകന്‍ മോഹന്‍ലാലും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും നിര്‍മാതാവ് ടോമിച്ചന്‍ മുഴകുപാടവും സിനിമയെ കുറിച്ച് സംസാരിക്കുന്നു. ഏഷ്യാനെറ്റ് റേഡിയോ മി നടത്തിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണയും ടോമിച്ചന്‍ മുളകുപാടവും സിനിമയെക്കുറിച്ച് വിശദീകരിച്ചത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലും സിനിമയെ കുറിച്ച് വാചാലനായി.

കേട്ടതൊന്നുമല്ല പുലിമുരുകന്‍, കേള്‍ക്കാനിരിക്കുന്നതാണ്; ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്തത് ചിലത്

മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍ പറയുന്നു. ഒരു പക്ഷേ ഇന്ത്യന്‍ സിനിമയില്‍ തന്നെ മനുഷ്യനും മൃഗവും തമ്മിലുള്ള ഇതുപോലൊരു പോരാട്ട കഥ ആദ്യമായിരിക്കും.

കേട്ടതൊന്നുമല്ല പുലിമുരുകന്‍, കേള്‍ക്കാനിരിക്കുന്നതാണ്; ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്തത് ചിലത്

കേരളത്തിലെ കാടുകളില്‍ തുടങ്ങി തായ്‌ലന്റിലേക്കും വിയറ്റ്‌നാമിലേക്കും വികസിക്കുന്നതാണ് കഥ. കടുവയുമായുള്ള ഫൈറ്റ് ഇന്ത്യയില്‍ ഒറിജിനലായി ചിത്രീകരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ബാങ്കോക്കില്‍ വച്ചാണ് യഥാര്‍ത്ഥ കടുവയുമായുള്ള ഫൈറ്റ് ചിത്രീകരിച്ചത്. സംഘട്ടനം പുലിമുരുകന്റെ പ്രമേയത്തിന്റെ ഭാഗമാണ്. സാധാരണ ഫൈറ്റല്ല അതീവ സങ്കീര്‍ണമായതും അപകടമേറിയതുമാണ് പുലിമുരുകനിലെ ഫൈറ്റ് രംഗങ്ങള്‍- മോഹന്‍ലാല്‍ പറഞ്ഞു

കേട്ടതൊന്നുമല്ല പുലിമുരുകന്‍, കേള്‍ക്കാനിരിക്കുന്നതാണ്; ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്തത് ചിലത്

ഒരു പാട് കാലയളവിന് ശേഷം പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രമാണ് പുലിമുരുകന്‍. പുലിയിറങ്ങുന്ന ഒരു നാടിന്റെ കഥ സത്യസന്ധമായി പറയുന്ന ചിത്രമാണ് പുലിമുരുകന്‍. പുലിയെ തളയ്ക്കാനുള്ള ഒരു മനുഷ്യന്റെ ശ്രമം.

കേട്ടതൊന്നുമല്ല പുലിമുരുകന്‍, കേള്‍ക്കാനിരിക്കുന്നതാണ്; ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്തത് ചിലത്

പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രഫര്‍ നൂറ് ദിവസത്തിലേറെ ദിവസമാണ് ഈ ചിത്രത്തിലെ ഫൈറ്റിനായി ചെലവഴിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിന്റെ ക്ലൈമാക്‌സ്. കമാലിനി മുഖര്‍ജിയാണ് നായിക. ജഗപതി ബാബുവാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്- ഉദയ് കൃഷ്ണ പറഞ്ഞുഏഷ്യാനെറ്റ് റേഡിയോ മി നടത്തിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണയും ടോമിച്ചന്‍ മുളകുപാടവും സിനിമയെക്കുറിച്ച് വിശദീകരിച്ചത്.

കേട്ടതൊന്നുമല്ല പുലിമുരുകന്‍, കേള്‍ക്കാനിരിക്കുന്നതാണ്; ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്തത് ചിലത്

2010ല്‍ പ്ലാന്‍ ചെയ്ത ചിത്രമാണ് പുലിമുരുഗന്‍. 12 കോടി മുതല്‍മുടക്കിലാണ് ആദ്യം ഈ സിനിമ ആലോചിച്ചത്. ഏകദേശം 200 ദിവസം ചിത്രീകരിക്കുന്ന സിനിമയാണ്. ഇതൊരു മലയാള ചിത്രമായി അല്ല ഒരുക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, ഭാഷകളിലും ചിത്രമുണ്ടാകും. ചൈനയിലും വിയറ്റ്‌നാമിലും ഇന്ത്യക്കൊപ്പം പുലിമുരുഗന്‍ റിലീസ് ചെയ്യാനാണ് ആലോചന.

കേട്ടതൊന്നുമല്ല പുലിമുരുകന്‍, കേള്‍ക്കാനിരിക്കുന്നതാണ്; ചിത്രത്തെ കുറിച്ച് നിങ്ങളറിയാത്തത് ചിലത്

മൂവായിരം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, തായ്‌ലന്റ്, ഇന്ത്യ എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. ക്ലൈമാക്‌സിന് വേണ്ടി വിയറ്റ്‌നാമില്‍ ആറ് ദിവസവും തായ്‌ലന്റില്‍ 18 ദിവസവും മലയാറ്റൂര്‍ വനത്തില്‍ 22 ദിവസവും ചിത്രീകരിച്ചു. ഇത് കൂടാതെ സ്റ്റുഡിയോയില്‍ തയ്യാറാക്കിയ സെറ്റിലും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഡ്യൂപ്പിനെ ഒഴിവാക്കിയാണ് മോഹന്‍ലാല്‍ മിക്ക സംഘട്ടനരംഗങ്ങളും ചെയ്തത്. പെരുന്നാള്‍ റിലീസായാണ് ചിത്രം എത്തുക- നിര്‍മാതാവ് അറിയിച്ചു

English summary
Pulimurugan : Lesser Known Facts

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam