»   » ആരും തൊടാത്ത റെക്കോര്‍ഡ്, പുലിമുരുകന്‍ സ്വന്തമാക്കിയത് ഒന്നും രണ്ടുമല്ല, 20 റെക്കോര്‍ഡുകള്‍!

ആരും തൊടാത്ത റെക്കോര്‍ഡ്, പുലിമുരുകന്‍ സ്വന്തമാക്കിയത് ഒന്നും രണ്ടുമല്ല, 20 റെക്കോര്‍ഡുകള്‍!

By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പുലിമുരുകന്റെ വിജയത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷക ലോകം. നിലവിലെ മലയാളത്തിലെ റെക്കോര്‍ഡുകള്‍ വെറും പഴങ്കഥയാക്കിയാണ് പുലിമുരുകന്‍റെ ഈ മുന്നേറ്റം. ഒരു മാസംകൊണ്ട് 100 കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രം 150 കോടിയിലേക്ക് എത്തുമെന്നാണ് ഇന്‍ഡസ്ട്രിയിലെ സീനിയര്‍ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

എന്നാല്‍ ഈ മഹാവിജയത്തില്‍ പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത് 20 റെക്കോര്‍ഡുകളാണ്. റിലീസ് ചെയ്ത് ഒരു മാസംകൊണ്ട് തന്നെയാണ് പുലിമുരുകന്‍ ഇത്രയും വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമുള്ളതാണ് ഈ നേട്ടം. ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം മുതല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് വരെ. തുടര്‍ന്ന് വായിക്കൂ.. പുലിമുരുകന്റെ ഒരു മാസത്തെ നേട്ടം.


കേരളത്തില്‍ നിന്ന്

കേരളത്തില്‍ നിന്നാണ് ഈ റെക്കോര്‍ഡ്. സ്‌പെഷ്യല്‍ ഷോകളടക്കം 214 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മോഹന്‍ലാലിന്റെ ദൃശ്യം കേരളത്തിലെ 140 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്.


ഇനീഷ്യല്‍ കളക്ഷന്‍

ഒരു മലയാള സിനിമയിയില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ ഇനീഷ്യല്‍ കളക്ഷന്‍ നേടുന്നത്. 4.06 കോടിയാണ് ചിത്രം ചിത്രത്തിന് ലഭിച്ചത്.


രണ്ടാം ദിവസം

മലയാളത്തില്‍ രണ്ടാം ദിവസവും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും പുലിമുരുകന്‍ തന്നെ. 4.83 കോടിയാണ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ കളക്ഷന്‍.


വേഗത്തില്‍ പത്തു കോടി

ഏറ്റവും വേഗത്തില്‍ പത്തു കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ സ്വന്തമാക്കി. വെറും മൂന്ന് ദിവസംകൊണ്ടാണ് പുലിമുരുകന്‍ പത്ത് കോടി കടന്നത്. ഇതോടെ പ്രിയദര്‍ശന്റെ ഒപ്പത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്.


20 കോടിയിലേക്ക്

ഏറ്റവും 20 കോടിയിലേക്ക് എത്തിയ ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന് തന്നെ. കേരളത്തിന് അകത്തു പുറത്തും 320 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് 25 കോടി നേടി. ഒപ്പത്തിന്റെ റെക്കോര്‍ഡ് തന്നെ വീണ്ടും പുലിമുരുകന്‍ തകര്‍ത്തു.


അതിവേഗത്തില്‍ 30 കോടിയിലേക്ക്

അതിവേഗത്തിലാണ് പുലിമുരുകന്‍ മുപ്പത് കോടിയിലേക്ക് എത്തിയത്. പത്തു ദിവസങ്ങള്‍കൊണ്ടാണ് ചിത്രം 30 കോടി കടന്നത്.


50 കോടിയിലേക്ക്

ചിത്രത്തിന്റെ 50 കോടിയിലേക്കുള്ള മുന്നേറ്റം സിനിമാ ലോകത്തെ ഞെട്ടിച്ചു. 14 ദിവസങ്ങള്‍കൊണ്ടാണ് ചിത്രം 50 കോടി ബോക്‌സോഫീസില്‍ നേടിയത്.


കൊച്ചി മള്‍ട്ടിപ്ലക്‌സിലെ ആദ്യ റെക്കോര്‍ഡ്

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം. 42.85 ലക്ഷം രൂപയാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് ആദ്യ ദിവസം നേടിയത്.


കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് വീണ്ടും

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് ആദ്യ ദിവസം ലഭിച്ച കളക്ഷനേക്കാള്‍ കൂടുതല്‍ റിലീസ് ചെയ്ത് 17ാം ദിവസം ചിത്രം നേടി. ആദ്യ ദിവസം 15.02 കളക്ഷന്‍ നേടിയ ചിത്രം പതിനേഴാം ദിവസം 16.04 ലക്ഷം രൂപ ബോക്‌സോഫീസില്‍ നേടി.


ഹൗസ്ഫുള്‍ ഷോ

കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ നടത്തിയ ചിത്രം.


10,000 ഷോകള്‍

കേരളത്തില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 10,000 ഷോകള്‍ പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണിത്.


ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനങ്ങള്‍

റിലീസ് ദിനത്തില്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രം. യുഎഇയിലും ജിസിസിയിലുമായി മൊത്തം 630 പ്രദര്‍ശനങ്ങളായിരുന്നു.


ഗള്‍ഫില്‍ നിന്ന് ഉയര്‍ന്ന കളക്ഷന്‍

ഗള്‍ഫില്‍ നിന്ന് ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍. യുഎഇയില്‍ നിന്ന് 9.82 കോടി, കുവൈറ്റില്‍ നിന്ന് 91.60 ലക്ഷം, ഖത്തറില്‍ നിന്നും ഒമാനില്‍ നിന്നുമായി രണ്ട് കോടി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മൊത്തം 14 നേടി.


യൂറോപ്പില്‍ വമ്പന്‍ റിലീസ്

ഒരു മലയാള ചിത്രത്തിന് യൂറോപ്പില്‍ ഇത് ആദ്യമായാണ് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നത്. ജര്‍മ്മനി, സ്വിറ്റസര്‍ലണ്ട്, ഇറ്റലി, ഹോളണ്ട്, ബെല്‍ജിയം, മാള്‍ട്ട, പോളണ്ട്, ഓസ്ട്രിയ, സ്വീഡന്‍,ഡന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ 150ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.


ന്യൂസിലന്റിലെ നേട്ടം

ന്യൂസ് ലന്റില്‍ തമിഴ് സിനിമകളെ പിന്നിലാക്കിയുള്ള പുലിമുരുകന്റെ നേട്ടം.


സ്‌പെഷ്യല്‍ ഷോകള്‍

തിയേറ്ററുകളിലെ തിരക്ക് കാരണം ഏറ്റവും കൂടുതല്‍ സ്‌പെഷ്യല്‍ ഷോകള്‍ നടത്തേണ്ടി വന്ന ചിത്രം.


20,000

ഏറ്റവും വേഗത്തില്‍ 20,000 ഷോകള്‍ നടത്തിയ ചിത്രം.


സാറ്റ് ലൈറ്റ് തുക

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റ് ലൈറ്റ് തുക. വിവിധ ഭാഷകളില്‍ നിന്ന് 15 കോടിയോളമാണ് ചിത്രത്തിന്റെ സാറ്റ് ലൈറ്റ് വിതരണവകാശത്തിലൂടെ ലഭിച്ചത്.


കേരളത്തിലെ കളക്ഷന്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം.


100 കോടി

100 കോടി നേടിയ മലയാളത്തിലെ ആദ്യ ചിത്രം.


English summary
Pulimurugan Malayalam movie box office record.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam