»   » നീണ്ട കാത്തിരിപ്പിനൊടുവില്‍ അവന്‍ എത്തി, പുലിമുരുകന്‍ ട്രെയിലര്‍ കാണൂ..

നീണ്ട കാത്തിരിപ്പിനൊടുവില്‍ അവന്‍ എത്തി, പുലിമുരുകന്‍ ട്രെയിലര്‍ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുലിമുരുകന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. സംഭാഷണം ഉള്‍പ്പെടുത്തിയല്ല ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെ തിയേറ്ററുകളില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളുകുപാടമാണ്. ഒക്ടോബര്‍ 7ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ട്രെയിലര്‍ കാണൂ..


ഇനി മാറ്റില്ല, ഇത് ഔദ്യോഗികം; പുലിമുരുകന്‍ റിലീസ് ഡേറ്റ് തീരുമാനിച്ചു; ഇത് വരെ നീട്ടാനുണ്ടായ കാരണം?


ആരാധകര്‍ പ്രതീക്ഷയോടെ

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുലിമുരുകന്‍. ഒക്ടോബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മുമ്പ് പലതവണ ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ പലകാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീണ്ടു പോകുകയായിരുന്നു.


ഒപ്പത്തിന് ശേഷം

2016ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം കൂടിയണ് പുലിമുരുകന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.


സസ്‌പെന്‍സ്

പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പുലിയുമായുള്ള മോഹന്‍ലാലിന്റെ റിയല്‍ ഫൈറ്റും ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.


ട്രെയിലര്‍ കാണൂ..

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


English summary
Pulimurugan Malayalam movie trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam