»   » പുലിമുരുകന്‍ ധരിച്ചത് മണിയന്‍പിള്ള രാജുവിന്റെ ചെരുപ്പ്, സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം!

പുലിമുരുകന്‍ ധരിച്ചത് മണിയന്‍പിള്ള രാജുവിന്റെ ചെരുപ്പ്, സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം!

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രമാണ് പുലിമുരുകന്‍. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ തരംഗമായി. ചിത്രത്തിലെ ആക്ഷനും ഡയലോഗും എല്ലാം ആരാധകര്‍ക്ക് തിയേറ്ററുകളില്‍ ആവേശമായിരുന്നു.

ചിത്രത്തില്‍ പുലിമുരുകന്‍ ധരിച്ച ചെുപ്പ് ആരാധകര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. കാലിന്റെ താഴെ മുതല്‍ മുട്ടുവരെ ചുറ്റിയ തുകല്‍ ചെരുപ്പ്. എന്നാല്‍ ഈ പുലിമുരുകന്‍ ട്രെന്റിങ് ചെരുപ്പ് ആദ്യം ധരിച്ചത് മണിയന്‍പിള്ള രാജുവാണെന്ന് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം.


ഒന്നാണ് നമ്മള്‍ എന്ന ചിത്രത്തില്‍

1984ല്‍ പിജി വിശ്വബരന്‍ സംവിധാനം ചെയ്ത ഒന്നാണ് നമ്മള്‍ എന്ന ചിത്രത്തിലെ ഗാനരംഗത്തിലാണ് മണിയന്‍പിള്ള രാജു ധരിക്കുന്ന ചെരുപ്പുണ്ട്. അതാണ് പുലിമുരുകന്‍ ട്രെന്റിങ് ചെരുപ്പെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. ചിത്രത്തിലെ കുപ്പിണിപ്പട്ടാളം...നിരനിര കുപ്പണിപ്പട്ടാളം എന്ന ഗാനരംഗത്തിലാണ്.


മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടി, മോഹന്‍ലാല്‍, സീമ, അടൂര്‍ ഭാസി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


വീഡിയോ

വീഡിയോ കാണൂ...


പുലിമുരുകന്‍ മുന്നേറുന്നു

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ ഇതുവരെ 129 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. 15 കോടി ചിത്രത്തിന്റെ പ്രീ-റിലീസിലൂടെ കിട്ടി. തെലുങ്കില്‍ മൊഴിമാറ്റി എത്തിയ മന്യം പുലിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


English summary
pulimurugan malayalam movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam