ലാലേട്ടന്റെ പുലിമുരുകന്റെതായി തരംഗമായ ആ ചോദ്യം! കുട്ടികള്‍ക്കു പോലും അറിയാം ഉത്തരം! കാണൂ

By Midhun Raj

മലയാള സിനിമയിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് പുലിമുരുകന്‍ അറിയപ്പെടുന്നത്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം തന്നെയാണ് നേടിയെടുത്തത്. ബിഗ് ബഡ്ജറ്റായി ഒരുക്കിയ ചിത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ചതിനൊപ്പം മലയാളത്തിലെ ആദ്യ നൂറ് കോടി പടമായും മാറിയിരുന്നു. മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ വാനോളമെത്തിച്ച സിനിമകളില്‍ ഒന്നുകൂടിയായിരുന്നു പുലിമുരുകന്‍.

വമ്പന്‍ ഹൈപ്പുമായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ പ്രതീക്ഷിച്ചതിനേക്കാളും വലിയ വിജയം തന്നെയാണ് നേടിയിരുന്നത്. മോഹന്‍ലാലിന്റെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ ചിത്രം. പുലിമുരുകന്‍റെ വിജയം വലിയ ബഡ്ജറ്റ് ചിത്രങ്ങള്‍ ഒരുക്കാന്‍ മലയാളത്തിലെ മറ്റു സംവിധായകര്‍ക്ക് ഒരു പ്രചോദനമാവുകയും ചെയ്തിരുന്നു. സിനിമ ഇറങ്ങിയ സമയത്ത് സോഷ്യല്‍ മീഡിയയിലും മറ്റുമായി തരംഗം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ പുലിമുരുകനെ സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്.

പുലിമുരുകന്‍ എന്ന ചിത്രം

പുലിമുരുകന്‍ എന്ന ചിത്രം

വൈശാഖിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു പുലിമുരുകന്‍. വമ്പന്‍ റിലീസിയായി എത്തിയ സിനിമ നിര്‍മ്മിച്ചത് മലയാളത്തിലെ ഇപ്പോഴത്തെ ശ്രദ്ധേയ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ ടോമിച്ചന്‍ മുളകുപാടം ആയിരുന്നു. ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ സംഘടന രംഗങ്ങളായിരുന്നു മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും പുലിമുരുകന്‍ മുന്നില്‍നിന്നു. 150 കോടിയിലധികമായിരുന്നു സിനിമ തിയ്യേറ്ററുകളില്‍നിന്നും നേടിയത്.

മോഹന്‍ലാലിന്റെ പ്രകടനം

മോഹന്‍ലാലിന്റെ പ്രകടനം

മോഹന്‍ലാലിന്റെ പ്രകടനം തന്നെയായിരുന്നു സിനിമയുടെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സിനിമാ പ്രേമികളും ആരാധകരും പ്രതീക്ഷിച്ചതിനേക്കാളും മേലെയായിരുന്നു ലാലേട്ടന്റെ പ്രകടനം. ചിത്രത്തില്‍ പുലിമുരുകനായി എത്തിയ താരത്തിന്റെ പ്രകടനം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. ലാലേട്ടന്റെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തില്‍ മികച്ചുനിന്നത്. നാളുകളുടെ പ്രയ്തനം എടുത്ത് നിര്‍മ്മിച്ച സിനിമയ്ക്ക് അര്‍ഹിച്ച വിജയം തന്നെ തിയ്യേറ്ററുകളില്‍ ലഭിച്ചു.

മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ്

മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ്

പുലിയും മനുഷ്യനും തമ്മിലുളള സംഘടനരംഗങ്ങളും സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു ചിത്രം റിലീസ് ചെയ്തിരുന്നത്. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും ഷാജികുമാറിന്റെ ഛായാഗ്രഹണവും സിനിമയില്‍ മികച്ചുനിന്നു.റിലീസ് ചെയ്ത് മൂന്ന് വര്‍ഷങ്ങള്‍ ആവുമ്പോഴും ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട ചിത്രം തന്നെയാണ് പുലിമുരുകന്‍. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് സിനിമയോട് ചെറിയ ഇഷ്ടകൂടുതല്‍ ഉളളത്.

പിഎസ് സി പരീക്ഷയിലെ ചോദ്യം

പിഎസ് സി പരീക്ഷയിലെ ചോദ്യം

റിലീസ് ചെയ്ത സമയത്ത് എല്ലായിടങ്ങളിലും തരംഗമായിരുന്നു സിനിമ. ഇപ്പോഴിതാ പുലിമുരുകന്‍ വീണ്ടും തരംഗമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന ഒരു പിഎസ് സി പരീക്ഷ ചോദ്യ പേപ്പറിലാണ് ലാലേട്ടന്റെ പുലിമുരുകന്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി നൂറ് കോടി നേടിയ ആദ്യ ചിത്രം എതെന്ന ചോദ്യമായിരുന്നു പരീക്ഷയ്ക്ക് വന്നത്. പുലിമുരുകന്‍ ആണ് അതിനുത്തരമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്നത് ഈ സിനിമ മലയാളികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മനസിലാക്കി തരുന്നു.

മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും

മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും

മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും തരംഗമായി മാറിയ സിനിമയായിരുന്നു പുലിമുരുകന്‍. തെലുങ്ക്,തമിഴ് തുടങ്ങിയ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. എറ്റവും കൂടുതല്‍ വിദേശ കളക്ഷന്‍ ലഭിച്ച ചിത്രവും പുലിമുരുകന്‍ തന്നെയാണെന്ന് ആണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X