»   » അത്ഭുതപ്പെടണ്ട, സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന് പേരിട്ടത് ആര്?

അത്ഭുതപ്പെടണ്ട, സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകന് പേരിട്ടത് ആര്?

By: Sanviya
Subscribe to Filmibeat Malayalam

തിയേറ്ററുകളിലും പ്രേക്ഷക മനസുകളിലും പുലിമുരുകന്‍ തരംഗമാണ്. എവിടെ നോക്കിയാലും പുലിമുരുകനും റെക്കോര്‍ഡുകളും. എന്നാല്‍ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന് ഇങ്ങനെ ഒരു പേരിട്ടത് ആരായിരിക്കും. സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയോ ഇവര്‍ ആരുമല്ല.

അതൊരു കഥ തന്നെ. മമ്മൂട്ടിയെ നായകനാക്കി പോക്കിരി രാജ ചെയ്തിരിക്കുന്ന സമയത്താണ് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം മറ്റൊരു ചിത്രവുമായി വൈശാഖിനെ സമീപിക്കുന്നത്. എന്നാല്‍ പല കാരണങ്ങളാലും ചിത്രം നീണ്ടു പോയി. വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണനും മറ്റ് തിരക്കുകളിലുമായി.


പുതുമ വേണം

എന്നാല്‍ എന്തെങ്കിലും പുതുമയുള്ള വിഷയമായിരിക്കണമെന്ന് ടോമിച്ചന്‍ മുളകുപാടത്തിന് നിര്‍ബന്ധമായിരുന്നു. ബജറ്റ് നോക്കാതെ നല്ലൊരു ചിത്രം ചെയ്യണമെന്നായിരുന്നു ടോമിച്ചന്‍ മുളകുപാടം പറഞ്ഞത്.


ഉദയ്കൃഷ്ണന്റെ തിരക്കഥ

അങ്ങനെയിരിക്കുമ്പോഴാണ് ഉദയ്കൃഷ്ണന്‍ പുലിമുരുകന്റെ ത്രഡുമായി എത്തുന്നത്. പക്ഷേ ചിത്രത്തിന്റെ ബജറ്റും മുന്നോട്ടുള്ള കാര്യങ്ങളും ചിന്തിച്ച് നോക്കിയപ്പോള്‍ ബുദ്ധിമുട്ടാണെന്ന് തോന്നിയെങ്കിലും വൈശാഖ് ചെയ്യാമെന്ന് ഏറ്റു.


മോഹന്‍ലാലിനോട് കഥ പറഞ്ഞു

മോഹന്‍ലാലിനോട് കഥ പറഞ്ഞു. ഇങ്ങനെ ഒരു സിനിമ മലയാള സിനിമയില്‍ സാധ്യമാകുമോ എന്ന് ചോദിച്ചുവെങ്കിലും ലാലിന് കഥ ഒത്തിരി ഇഷ്ടപ്പെട്ടു. അന്ന് ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നില്ല. മോഹന്‍ലാലാണ് ചിത്രത്തിന് പുലിമുരുകന്‍ എന്ന് പേരി ഇടാമെന്ന് പറയുന്നത്.


100 കോടി വിജയം

ഇപ്പോള്‍ പുലിമുരുകന്റെ നൂറു കോടി വിജയം ആഷോഷിക്കുകയാണ് സിനിമാ ആസ്വാദകര്‍. മലയാളത്തിലെ 100 കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്.


150 കോടി കടക്കും

നിലവിലെ പ്രകടനം തുടര്‍ന്നാല്‍ ചിത്രം 150 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Pulimurugan name for the movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam