twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയറ്ററിന് പുറത്ത് പുലിമുരുകന്‍ സ്വന്തമാക്കിയത് പുതിയ റെക്കോര്‍ഡ്!!! അപൂര്‍വം ഈ നേട്ടം!!!

    ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡിട്ട പുലിമുരുകന്‍ തിയറ്ററിന് പുറത്ത് മിനി സ്‌ക്രീനിലും പുതിയ റെക്കോര്‍ഡിട്ടു.

    By Karthi
    |

    കേരളത്തിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് ചിത്രമായിരുന്നു പുലിമുരുകന്‍. നൂറും കോടി, 150 കോടി ക്ലബ്ബുകളില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകന്‍ മാറി. 175ലധികം ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയാണ് തിയറ്റര്‍ വിട്ടത്.

    ബോക്‌സ് ഓഫീസില്‍ മാത്രമല്ല മിനി സ്‌ക്രീനിലും പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയാണ് പുലിമുരുകന്‍ അടുത്ത ചരിത്രം കുറിച്ചത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് എഷ്യാനെറ്റാണ്.

    വിഷു ചിത്രം

    എഷ്യാനെറ്റിന്റെ വിഷു ചിത്രമായിരുന്നു പുലിമുരുകന്‍. വിഷു ദിനത്തില്‍ വൈകുന്നേരം ഏഴ് മണിക്കായിരുന്നു ചിത്രം ചാനലില്‍ പ്രദര്‍ശിപ്പിച്ചത്. ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് വ്യൂവര്‍ ഷിപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    90 ശതമാനം പ്രേക്ഷകര്‍

    വിഷു ദിനത്തില്‍ പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ച സമയത്ത് എക്കാലത്തേയും മികച്ച ചാനല്‍ റേറ്റിംഗായിരുന്നു ഏഷ്യാനെറ്റ് സ്വന്തമാക്കിയത്. ആ സമയത്ത് 90 ശതമാനം പ്രേക്ഷകരും കണ്ട ചാനല്‍ ഏഷ്യാനെറ്റ് ആയിരുന്നു.

    മികച്ച റേറ്റിംഗ്

    ബാര്‍ക്ക് ഡേറ്റ അനാലിസിസ് പ്രകാരം അന്നേ ദിവസം മറ്റേത് ചാനലിനേക്കാളും ഏറെ മുന്നിലായിരിന്നു എഷ്യാനെറ്റിന്റെ സ്ഥാനം. 28.6 ആയിരുന്നു എഷ്യാനെറ്റിന്റെ റേറ്റിംഗ്. രണ്ടാം സ്ഥാനത്തുള്ള മഴവില്‍ മനോരമയുടെ റേറ്റിംഗ് 1.6 മാത്രമായിരുന്നു.

    പത്ത് കോടിയോളം

    മലയാള ചിത്രങ്ങളിലെ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയത്. ഏകദേശം പത്ത് കോടിയോളം രൂപയാണ് ചാനല്‍ അവകാശം വിറ്റത്. മലയാളത്തിലെ ദൃശ്യവിസ്മയമായി മാറിയ പുലിമുരുകന്‍ ചരിത്രമായി മാറുകയായിരുന്നു.

    150 കോടി

    മലയാളത്തില്‍ നിന്നും ആദ്യമായി 100 കോടി, 150 കോടി ക്ലബ്ബുകളില്‍ ഇടം നേടുന്ന ചിത്രമായി പുലിമുരുകന്‍ മാറി. ഗ്രാഫക്‌സും പീറ്റര്‍ ഹെയ്ന്‍ അണിയിച്ചൊരുക്കിയി സംഘട്ടന രംഗങ്ങളുമായിരുന്നു പുലിമുരുകന്റെ പ്രധാന ആകര്‍ഷണം.

    ടോമിച്ചന്‍  മുളകുപാടം

    പോക്കിരി രാജ എന്ന മമ്മൂട്ടി-പൃഥ്വിരാജ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വൈശാഖാണ് പുലിമുരുകന്‍ സംവിധാനം ചെയ്തത്. പോക്കിരിരാജയുടെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം തന്നെയായിരുന്നു പുലിമുരുകന്റേയും നിര്‍മാതാവ്.

    ഉദയകൃഷ്ണയുടെ തിരക്കഥ

    ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടില്‍ നിന്നും പിരിഞ്ഞ് സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയ ഉദയകൃഷ്ണയാണ് പുലിമുരുകന് തിരക്കഥ ഒരുക്കിയത്. ബാഹുബലി ചിത്രത്തിനായി സഹകരിച്ച ഗ്രാഫിക് ഡിസൈനര്‍ ടീമാണ് പുലിമുരകന് വേണ്ടി സഹകരിച്ചത്.

    English summary
    Mayalam movie Pulimurugan create a new record in mini screen. Asianet bought the channel rights and the channel was the most viewed channel when Pulimurugan telecast on Vishu eve.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X