»   » റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല... പുലിമുരുകന് പുതിയ റെക്കോര്‍ഡ്! ഇന്ത്യയിലാദ്യം ഈ നേട്ടം!

റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല... പുലിമുരുകന് പുതിയ റെക്കോര്‍ഡ്! ഇന്ത്യയിലാദ്യം ഈ നേട്ടം!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ജാതകം മാറ്റി എഴുതിയ സിനിമയാണ് പുലിമുരുകന്‍. തെന്നിന്ത്യയിലെ തെലുങ്ക്, തമിഴ് സിനിമ വ്യവസായങ്ങള്‍ക്ക് മുന്നില്‍ വളരെ ചെറിയ സ്ഥാനം മാത്രമേ മലയാളത്തിന് ലഭിച്ചിരുന്നൊള്ളു. ഒരു ബിഗ് ബജറ്റ് സിനിമ മലയാളത്തില്‍ അസാദ്ധ്യമായിരുന്നതും അതുകൊണ്ട് തന്നെ. ആ അഭിപ്രായത്തെ തിരുത്തി എഴുതുകയായിരുന്നു പുലിമുരുകന്‍.

ദിലീപ് ജയിലില്‍ തന്നെ 'രാമലീല' പെട്ടിയിലും!!! റിലീസിന് ഇനിയുളള കടമ്പ, നിര്‍മാതാവ് പറയുന്നു!

ആരാണ് ഇഷ്ടപ്പെട്ട അച്ഛന്‍? മോഹന്‍ലാലോ, കമല്‍ഹാസനോ, വെങ്കിടേഷോ? എസ്‌തേര്‍ പറയുന്നതിങ്ങനെ...

മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ചിത്രത്തിന് മുന്നില്‍ പഴങ്കഥകളായത് നിരവധി റെക്കോര്‍ഡുകളാണ്. തെലുങ്കിലും തമിഴിലും മൊഴിമാറ്റി എത്തിയ ചിത്രം അവിടെയും റെക്കോര്‍ഡ് നേട്ടം ആവര്‍ത്തിച്ചു. ഇപ്പോഴിതാ പുതിയ റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയിലാദ്യം

പുലിമുരുകന്‍ ആദ്യം പുറത്തിറങ്ങിയത് 2ഡിയിലായിരുന്നു. പിന്നീട് ചിത്രം ത്രിഡിയിലും റിലീസ് ചെയ്തു. ചെയ്തു ഇപ്പോഴിതാ ചിത്രം 6ഡിയില്‍ ഒരുക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ 6ഡി ചിത്രമായി പുലിമുരുകന്‍ മാറി.

പത്ത് മിനിറ്റ് ചിത്രം

പുലിമുരുകന്‍ കാതലായ ഭാഗങ്ങളെ പത്ത് മിനിറ്റിലേക്ക് മാറ്റിയാണ് 6ഡി ഒരുക്കിയിരിക്കുന്നത്. മുംബൈ ആസ്ഥാനമായ റേസ് 3ഡി എന്ന കമ്പനിയാണ് പുലിമുരുകന്റെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള 6ഡി പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

കേരളം മുഴുവന്‍ പ്രദര്‍ശനത്തിന്

പുലിമുരുകന്‍ 6ഡി പതപ്പിന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയിലെ അബാദ് ന്യൂക്ലിയസ് മാളില്‍ നടത്തി. വൈകാതെ കേരളത്തിലുടനീളമുള്ള 6ഡി, 7ഡി, 9ഡി, 11ഡി, 15ഡി തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഇത്തര തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രാദേശിക സിനിമകള്‍ ഇതുവരെ ഉണ്ടായിരുന്നില്ലെന്ന് റേസ് 3ഡി മാനേജിംഗ് ഡയറക്ടര്‍ അനുഭ സിന്‍ഹ പറഞ്ഞു.

കാഴ്ചയ്ക്കപ്പുറത്തെ അനുഭവം

കാഴ്ച്ചയ്ക്കപ്പുറത്തെ അനുഭവമാണ് 6ഡി ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. മോഹന്‍ലാല്‍ പുലിയെ കൊല്ലുമ്പോള്‍ കാറ്റ് വീശുന്നതും ഇലകള്‍ പറക്കുന്നതും തിയറ്ററിനക്ക് അനുഭവിക്കാന്‍ കഴിയും. പുലിമുരുകന്റെ ഈ പത്ത് മിനിറ്റ് മലയാള സിനിമയേക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിക്കുമെന്ന് അനുഭ പറഞ്ഞു.

6ഡി ചെലവ് കൂടും

ഭാവിയില്‍ 6ഡി ഒരു വിനോദോപാധിയായി മാറുമെങ്കിലും 6ഡിയിലേക്ക് സിനിമ മാറ്റുന്നത് വളരെ ചെലവേറിയതാണ്. ഈ ഭാരിച്ച ചലവാണ് ഇത്തരം പരീക്ഷങ്ങള്‍ വൈകാന്‍ കാരണം. കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ അനുഭ വളരെ കുറഞ്ഞ ചെലവിലാണ് പുലിമുരുകന്‍ 6ഡി ആക്കിയത്.

ത്രിഡിയില്‍ ലോക റെക്കോര്‍ഡ്

ഒറ്റ പ്രദര്‍ശനത്തില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ത്രിഡി ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡ് പുലിമുരുകന്‍ ത്രിഡി ചിത്രം സ്വന്തമാക്കി. 20000ല്‍ അധികം ആളുകളാണ് ചിത്രം കണ്ടത്. 6819 ആളുകള്‍ കണ്ട ഹോളിവുഡ് ചിത്രത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ പിന്തള്ളിയത്.

തമിഴില്‍ റെക്കോര്‍ഡിട്ട് പുലിമുരുകന്‍

തമിഴിനാട്ടില്‍ ഏറ്റവും അധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മൊഴിമാറ്റ ചിത്രം എന്ന റെക്കോര്‍ഡ് പുലിമുരുകന്‍ തമിഴ് പതിപ്പ് സ്വന്തമാക്കി. 305 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന്റെ ത്രിഡി പതിപ്പായിരുന്നു തമിഴില്‍ പ്രദര്‍ശനത്തിലെത്തിയത്.

ബാഹുബലിക്ക് മുന്നില്‍ പതറാതെ

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ സ്വന്തമാക്കിയ പുലിമുരുകനെ ഇന്ത്യന്‍ ഇതിഹാസമായി മാറിയ ബാഹുബലി പിന്തള്ളിയെങ്കിലും കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം എന്ന പുലിമുരുകന്‍ റെക്കോര്‍ഡ് മറികടക്കാന്‍ ബാഹുബലിക്ക് സാധിച്ചില്ല. 93 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് കളക്ട് ചെയ്തത്.

English summary
Pulimurugan 6D become the first 6D movie in India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam