»   » പുലിമുരുകനെ കുറിച്ച് വന്ന ആ വാര്‍ത്ത വ്യാജം; അതിന് വേണ്ടി ഒരുങ്ങിയ തമിഴ് താരങ്ങള്‍ക്ക് പിന്മാറാം!!

പുലിമുരുകനെ കുറിച്ച് വന്ന ആ വാര്‍ത്ത വ്യാജം; അതിന് വേണ്ടി ഒരുങ്ങിയ തമിഴ് താരങ്ങള്‍ക്ക് പിന്മാറാം!!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇപ്പോള്‍ ഏത് സിനിമ ഹിറ്റായാലും ഉടനെ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യും. അങ്ങനെ ഒടുവില്‍ കേട്ടത് പുലിമുരുകന്‍ എന്ന ചിത്രവും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നാണ്.

മമ്മൂട്ടിയ്ക്ക് വേണ്ടി പുലിമുരുകന്‍ ടീം വീണ്ടും; വൈശാഖ് സംവിധാനം, ടോമിച്ചന്‍ നിര്‍മ്മാണം!!


എന്നാല്‍ ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തയില്‍ സത്യമില്ല എന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ വ്യക്തമാക്കി. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു തര ചര്‍ച്ചകളും നടന്നിട്ടില്ല എന്ന് എഴുത്തുകാരന്‍ വ്യക്തമാക്കുന്നു.


റീമേക്ക് ചെയ്യുന്ന വാര്‍ത്ത

രമേശ് പിള്ളയുടെ ഉടമസ്ഥതയിലുള്ള അഭിഷേക് ഫിലിംസാണ് ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകന്റെ റീമേക്ക് അവകാശം സ്വന്തമാക്കി എന്നായിരുന്നു വാര്‍ത്തകള്‍. തമിഴിലേക്ക് മാത്രമല്ല, ഹിന്ദിയിലേക്കും കന്നടയിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നു എന്നും ഉണ്ടായിരുന്നു.


നായകനായി

പുലിമുരുകനില്‍ മോഹന്‍ലാല്‍ ഗംഭീരമാക്കിയ മുരുകന്‍ എന്ന കഥാപാത്രമായി അജിത്തോ സൂര്യയോ വിക്രമോ ധനുഷോ എത്തും എന്നും കേട്ടു. ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ നായകനാകുന്നു എന്നാണ് കേട്ടത്.


തെലുങ്കില്‍

അതേ സമയം തെലുങ്കില്‍ പുലിമുരുകന്‍ മൊഴിമാറ്റം നടത്തി എത്തുന്നുണ്ട്. മന്യം പുലി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നവംബര്‍ ആദ്യവാരത്തോടെ റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ വിസ്മയം, ജനത ഗാരേജ് എന്നീ ചിത്രങ്ങള്‍ തെലുങ്കില്‍ വമ്പന്‍ വിജയമായ പശ്ചാത്തലത്തിലാണ് മന്യം പുലി റിലീസ് ചെയ്യുന്നത്.


വിജയ യാത്ര തുടരുന്നു

കലക്ഷന്‍ റെക്കോഡുകളെല്ലാം തിരുത്തിയെഴുതി മോഹന്‍ലാലിന്റെ പുലിമുരുകന്‍ ജൈത്രയാത്ര തുടരുകയാണ്. വൈശാഖിന്റെ സംവിധാനത്തില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം 30 ദിവസം കൊണ്ട് നൂറ് കോടി കടക്കും എന്നാണ് കേള്‍ക്കുന്നത്.
English summary
It was rumoured earlier that Vysakh's Pulimurugan is being remade into Tamil. However, the latest reports say that the news is untrue. The scriptwriter Udayakrishna clearly said that the news is fake and that there has been no talks whatsoever about a remake.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam