»   » ഭാര്യ കൈയ്യിലേക്ക് വച്ച് തന്ന പണം, ടോമിച്ചന്‍ മുളകുപാടത്തെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍

ഭാര്യ കൈയ്യിലേക്ക് വച്ച് തന്ന പണം, ടോമിച്ചന്‍ മുളകുപാടത്തെ കുറിച്ച് അറിയാത്ത കാര്യങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ചിത്രമാണ് പുലിമുരുകന്‍. ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസോടെ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 25 കോടിയില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 150 കോടി ബോക്‌സോഫീസില്‍ നേടിയതയാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമാണ് പുലിമുരുകന്‍ ഇത്രയും വലിയ കളക്ഷന്‍ സ്വന്തമാക്കിയത്.

ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഇപ്പോള്‍ ടോമിച്ചന്‍ മുളകുപാടത്തെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. പുലിമുരുകലന്‍ പ്രൊഡ്യൂസര്‍ എന്ന പേരിലാണ് ഇപ്പോള്‍ താന്‍ അറിയപ്പെടുന്നതെന്ന് ടോമിച്ചന്‍ മുളകുപാടം പറയുന്നു. പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ബിസിനസിനെ കുറിച്ചും പുലിമുരുകന്റെ വിജയത്തെ കുറിച്ചും ടോമിച്ചന്‍ മുളകുപാടം പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...


ചങ്ങനാശ്ശേരിക്കാരന്‍

കോട്ടയം ചങ്ങനാശ്ശേരിയിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ജനനം. അച്ഛന്റെ സഹോദരങ്ങളെ കണ്ട് വളര്‍ന്ന ടോമിച്ചനും ചെറുപ്പം മുതല്‍ ബിസിനസ്സിനോടാണ് താത്പര്യം.


പഠിത്തം കഴിഞ്ഞു, പിന്നെ ബിസിനസിലേക്ക്

ബികോം ബിരുദത്തിന് ശേഷം ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചു. അച്ഛന്റെ അനുജന്മാരൊക്കെ ബിസിനസുകരാണ്. മിക്കവരും ഹോട്ടല്‍ മേഖലയിലാണ്. ബികോം കഴിഞ്ഞ ഉടനെ ഞാനും ചെറിയ ബിസിനുസുകള്‍ ചെയ്ത് തുടങ്ങി.


ദുബായിലെ ബിസിനസ്

തുടക്കത്തില്‍ വണ്ടി ബിസിനസായിരുന്നു. ചിട്ടി ബിസിനസും നോക്കിയിരുന്നു. പിന്നീട് പഠനം കഴിഞ്ഞ് ദുബായില്‍ ഒരു ജോലി കിട്ടി. ഒരു ഹോട്ടലില്‍ മാനേജരായി. രണ്ട് വര്‍ഷം അവിടെ ജോലി നോക്കി. പിന്നീട് സ്വന്തമായി ഒരു സംരംഭം തുടങ്ങി. ടൈഫുഡ് കേറ്ററിങ് എന്ന പേരില്‍. ഇപ്പോള്‍ ഞങ്ങള്‍ക്ക് ദുബായില്‍ രണ്ട് ഹോട്ടലുകളുണ്ട്. ടോമിച്ചന്‍ മുളകുപാടം പറയുന്നു.


റിയല്‍ എസ്റ്റേറ്റ് ബിസിനസ്

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമുണ്ട്. അതില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം ഉണ്ടാക്കിയതെന്ന് ടോമിച്ചന്‍ പറയുന്നു.


സുഹൃത്തിനൊപ്പം സിനിമയിലേക്ക്

സുഹൃത്ത് തങ്കച്ചന്‍ വഴിയാണ് സിനിമയില്‍ എത്തിയത്. തങ്കച്ചന്റെ കുടുംബത്തിലുള്ളവര്‍ സിനിമാക്കാരാണ്. വെക്കേഷനൊക്കെ അവര്‍ ചെന്നൈയ്ക്ക് പോകുമ്പോള്‍ ഞാനും കൂടെ പോകും. മുമ്പേ സിനിമാ ബിസിനിസില്‍ താത്പര്യമുണ്ടായിരുന്നു. മുളകുപാടം ഫിലിംസിന്റെ മാനേജരാണ് ഇപ്പോള്‍ തങ്കച്ചന്‍.


English summary
Pulimurugan Producer Tomichan Mulakupadam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam