പുലിമുരുകന്‍ തരംഗം ഇതുവരെയും അവസാനിച്ചിട്ടില്ല! ചോദ്യ പേപ്പറിലും താരം മുരുകന്‍ തന്നെ! കാണൂ!

മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളിലൊന്നാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കുടുംബ പ്രേക്ഷകരും യുവതലമുറയും ഒരേപോലെ സ്വീകരിച്ചിരുന്നു ഈ ചിത്രം. റിലീസ് ചെയ്ത് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് സിനിമ 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് ഇത്. മുരുകന്റെ സ്‌റ്റൈലും ഗാനവും കുരുന്നുകള്‍ പോലും അനുകരിച്ചിരുന്നു. ഒരുകാലത്ത് ബോക്‌സോഫീസിലും കേരളക്കരയിലും പുലിമുരുകന്‍ തരംഗമായിരുന്നു. അതുവരെയുള്ള കലക്ഷന്‍ റിപ്പോര്‍ട്ടുകളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ചിത്രം കുറിച്ചത്.

കേരളത്തില്‍ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പുലിമുരുകന്‍ സൃഷ്ടിച്ച ഓളമൊന്നും മറ്റൊരു ചിത്രത്തിനും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇന്നും ആ ട്രെന്‍ഡ് അതേ പോലെ തുടരുകയാണ്. ഇപ്പോഴിതാ പിഎസ്‌സി ചോദ്യ പേപ്പറിലും മുരുകനെക്കുറിച്ചുള്ള ചോദ്യം ആവര്‍ത്തിച്ചിരിക്കുകയാണ്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രം ഏതാണെന്നായിരുന്നു ചോദ്യം. ഏതൊരു ഉറക്കിലും ഉത്തരം തെറ്റിപ്പോവാത്ത ചോദ്യമാണ് ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

PN

ഉദയ് കൃഷ്ണയാണ് പുലിമുരുകന് തിരക്കഥയൊരുക്കിയത്. ഷാജികുമാറായിരുന്നു ഛായാഗ്രഹണം. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X