പോളണ്ടില്‍ നിന്നും പുലിമുരുകന് പുതിയ റെക്കോര്‍ഡ്, എന്താണത്?
ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം മുതല്‍ ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് വരെ എത്തി നില്‍ക്കുകയാണ് പുലിമുരുകന്‍.
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം മുതല്‍ ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് വരെ എത്തി നില്‍ക്കുകയാണ് പുലിമുരുകന്‍.
ഇപ്പോഴിതാ പുലിമുരുകന് വിദേശത്തു നിന്ന് മറ്റൊരു റെക്കോര്‍ഡ് കൂടി. പോളണ്ടില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്നു മുതലാണ് ചിത്രം പോളണ്ടില്‍ പ്രദര്‍ശിപ്പിക്കുന്നത്.

വിദേശ തിയേറ്ററുകളില്‍
യൂറോപ്പ്, യുകെ, യുഎസ് എന്നിവടങ്ങളിലെ പ്രദര്‍ശനത്തിന് ശേഷമാണ് ചിത്രം പോളണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മികച്ച പ്രതികരണം
ഒക്ടോബര്‍ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമാ ലോകത്തു നിന്നും ഒത്തിരി പേര്‍ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

കേരളത്തില്‍ നിന്ന്
കേരളത്തില്‍ നിന്ന് ഇതുവരെ 57.5 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഒരു മാസംകൊണ്ട് ചിത്രം കേരളത്തില്‍ നിന്നു മാത്രമായി 30 കോടി നേടുമെന്നാണ് വിലയിരുത്തല്‍.

മൊത്തം കളക്ഷന്‍
ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും 75 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.


Click it and Unblock the Notifications











