»   » യുകെയിലും യുഎസിലും മികച്ച പ്രതികരണം, പുലിമുരുകന്‍ ഇനി ജപ്പാനിലെ തിയേറ്ററുകളില്‍!

യുകെയിലും യുഎസിലും മികച്ച പ്രതികരണം, പുലിമുരുകന്‍ ഇനി ജപ്പാനിലെ തിയേറ്ററുകളില്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

കേരളത്തിലെ തിയേറ്ററുകളില്‍ റെക്കോര്‍ഡ് പ്രകടനം കാഴ്ച വച്ച പുലിമുരുകന് വിദേശ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ യുകെ, യുഎസ് റിലീസിന് ശേഷം ചിത്രം ജപ്പാനില്‍ പ്രദര്‍ശനത്തിനെത്തുന്നു.

അടുത്ത ആഴചയാണ് ജപ്പാനിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പൊതുവെ ജപ്പാനില്‍ മലയാള സിനിമകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിക്ക് ജപ്പാനില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.


മികച്ച പ്രതികരണം

മോഹന്‍ലാല്‍-വൈശാഖ് ചിത്രമായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പുലിമുരുകനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുഎഇ, ജിസിസിയില്‍ നിന്ന് മികച്ച പ്രതികരണമാണ് പുലിമുരുകന് ലഭിച്ചത്.


നോട്ട് പിന്‍വലിക്കല്‍

500, 1000 രൂപ പിന്‍വലിക്കല്‍ പുലിമുരുകന്റെ കേരളത്തിലെ തിയേറ്ററുകളെ ബാധിക്കുന്നുണ്ട്. നവംബര്‍ ഒമ്പതിനാണ് 500, 1000 രൂപ അസാധുവാക്കികൊണ്ട് നരേന്ദ്രമോദി പുതിയ സാമ്പത്തിക പരിഷ്‌കരണം പ്രഖ്യാപിക്കുന്നത്.


100 കോടിയിലേക്ക്

മലയാളത്തില്‍ ആദ്യമായി 100 കോടി കടന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പുലിമുരുകന്‍ 105 കോടി ബോക്‌സോഫീസില്‍ നേടിയത്.


150 കോടിയിലേക്ക്

ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ പുലിമുരുകന്‍ 150 കോടി നേടുമെന്നാണ് വിലയിരുത്തുന്നത്.


മൊഴിമാറ്റം

ചിത്രത്തിന്റെ മൊഴിമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് പുലിമുരുകന്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നത്. മന്യം പുലി എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തുന്നത്.


English summary
Pulimurugan All Set For A Big Release In Japan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam