»   » ഫേസ്ബുക്കിലും വാട്‌സാപ്പിലും പുലിമുരുകന്‍, പ്രതികരണവുമായി സംവിധായകന്‍

ഫേസ്ബുക്കിലും വാട്‌സാപ്പിലും പുലിമുരുകന്‍, പ്രതികരണവുമായി സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

പുലിമുരുകനിലെ പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ വൈശാഖ് രംഗത്ത്. മൊബൈയിലില്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത് ഏറെ വേദനജനകമായ കാര്യമാണെന്നും വൈശാഖ് പറഞ്ഞു. ഫേസ്ബുക്കിലും വാട്‌സാപ്പിലുമാണ് പ്രധാനമായും വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നത്.

കാടും മലയും താണ്ടി കിലോ മീറ്ററോളം നടന്നുപോയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. എല്ലാവരും അവരാല്‍ കഴിയുന്നത് തോളിലേറ്റിയാണ് ആ ദൂരങ്ങളെല്ലാം താണ്ടിയത്. എല്ലാവരുടെയുമുള്ളില്‍ പുലിമുരുകന്‍ എന്ന സ്വപ്‌നം യഥാര്‍ത്ഥ്യമാകുന്ന ദിനം മാത്രമാണുണ്ടായിരുന്നതെന്നും സംവിധായകന്‍ വൈശാഖ് പറഞ്ഞു.


ഷെയര്‍ ചെയ്യരുത്

ഒരുപാട് പേരുടെ കഠിനാധ്വാനമാണ് ഇതിന്റെ പിന്നില്‍. സിനിമ തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുമ്പോള്‍ അതിലെ പ്രസക്ത ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുരുതെന്നും വൈശാഖ് പറഞ്ഞു.


ആക്ഷന്‍ രംഗങ്ങള്‍

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് പ്രധാനമായും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.


ആവേശം മനസിലാകും

നിങ്ങള്‍ ഓരോരുത്തരുടെയും ആവേശം തനിക്കറിയാം. പക്ഷേ ഓരോ രംഗത്തിനും വേണ്ടി ഒട്ടനവധി പേര്‍ ഒരുക്കിയ വിയര്‍പ്പ് തുള്ളികള്‍ ഏറെയാണെന്നും വൈശാഖ് പറഞ്ഞു.


തിയേറ്ററുകളില്‍ പോയിരുന്നു കാണണം

ദയവായി ഇത്തരം ക്ലിപ്പംങുകള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നും സിനിമ പൂര്‍ണമായും തിയേറ്ററില്‍ പോയി ആസ്വദിക്കണമെന്നും വൈശാഖ് പറഞ്ഞു.


പൈറസി

റിലീസ് ദിവസം ചിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഫേസ്ബുക്കിലൂടെയും വാട്‌സപിലൂടെയും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ നഗരങ്ങളിലെ തിയേറ്ററുകള്‍ പോലീസിന്റെയും ആന്റി പൈറസി സെല്ലിന്റെയും നിരീക്ഷണത്തിലാണ്.


പുലിമുരുകന്‍-മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമാലിനി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക.ലാലേട്ടന്റെ ഫോട്ടോസിനായി

English summary
Pulimurugan in Social Media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam