ഗുരുവിലൂടെ നഷ്ടമായ ആ നേട്ടം പുലിമുരുകനിലൂടെ മലയാളത്തിലേക്ക്? ഓസ്‌കാര്‍ പട്ടികയില്‍!

By Nimisha

Recommended Video

ഓസ്കർ പട്ടികയില്‍ പുലിമുരുകൻ

മലയാള സിനിമയെ നൂറു കോടി നേട്ടത്തിലെത്തിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം കുട്ടികള്‍ക്കടക്കം ഏറെ പ്രിയപ്പെട്ട സിനിമയാണ്. നിരവധി റെക്കോര്‍ഡുകള്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു സന്തോഷ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്.

മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ നോമിനേഷനില്‍ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നിരവധി ഇംഗ്ലീഷ് ഗാനങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ഈ രണ്ട് ഗാനങ്ങളും ഉള്‍പ്പെട്ടിട്ടുള്ളത്.

പുലിമുരുകന്‍ വീണ്ടും വാര്‍ത്താപ്രാധാന്യം നേടുന്നു

പുലിമുരുകന്‍ വീണ്ടും വാര്‍ത്താപ്രാധാന്യം നേടുന്നു

ആദ്യ ദിന കളക്ഷന്റെ കാര്യത്തിലായാലും മുഴുവന്‍ ദിന കളക്ഷനിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത നേട്ടങ്ങളാണ് ഈ സിനിമ സമ്മാനിച്ചത്. ഇപ്പോള്‍ ഈ ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.

പുലിമുരുകനിലെ ഗാനങ്ങള്‍

പുലിമുരുകനിലെ ഗാനങ്ങള്‍

ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ പുലിമുരുകനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാടണിയും കാല്‍ച്ചിലമ്പേ, മാനത്തെ മാരിക്കുറുമ്പേ ഈ രണ്ട് ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം പിടിച്ചു

ഓസ്‌കാര്‍ നോമിനേഷനില്‍ ഇടം പിടിച്ചു

മികച്ച ഗാനത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ പുലിമുരുകനിലെ രണ്ടാ ഗാനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാടണിയും കാല്‍ച്ചിലമ്പേ, മാനത്തെ മാരിക്കുറുമ്പേ ഈ രണ്ട് ഗാനങ്ങളുമാണ് പട്ടികയില്‍ ഇടം പിടിച്ചത്.

മുന്‍പ് ഇടം നേടിയത്

മുന്‍പ് ഇടം നേടിയത്

രാജീവ് അഞ്ചല്‍ ചിത്രമായ ഗുരു മുന്‍പ് ഓസ്‌കാര്‍ സാധ്യതയുള്ള ചിത്രങ്ങളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ വീണ്ടു മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനം ഓസകാര്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്.

പ്രഖ്യാപിക്കുന്നത്

പ്രഖ്യാപിക്കുന്നത്

ജനുവരി 23നാണ് ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യില്‍ നിന്ന് പുലിമുരുകന്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയത്. ജനുവരി 23നാണ് ഓസ്‌കാര്‍# പുരസകാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X