»   » 50 ദിവസംകൊണ്ട് പുലിമുരുകന്‍ നേടിയ അപൂര്‍വ റെക്കോര്‍ഡ്, എന്താണെന്ന് അറിഞ്ഞോ?

50 ദിവസംകൊണ്ട് പുലിമുരുകന്‍ നേടിയ അപൂര്‍വ റെക്കോര്‍ഡ്, എന്താണെന്ന് അറിഞ്ഞോ?

Posted By: Sanviya
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത പുലിമുരുകന്‍ തിയേറ്ററുകളില്‍ 50 ദിവസങ്ങള്‍ പിന്നിട്ടു. ഇതോടെ പുലിമുരുകന് ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡും. ഇതുവരെ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അപൂര്‍വ റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്.

റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിട്ട ചിത്രം കേരളത്തില്‍ നൂറ് സ്‌ക്രീനുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇത് ആദ്യമായാണ് മലയാള സിനിമ ഇത്തരത്തില്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. തുടര്‍ന്ന് വായിക്കൂ...


250 സക്രീനുകള്‍

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 280 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.


ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു

മോഹന്‍ലാല്‍-ജീത്തു ജോസഫിന്റെ ചിത്രമായ ദൃശ്യത്തിന്റെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്. ദൃശ്യം റിലീസ് ചെയ്ത് 50 ദിവസങ്ങള്‍കൊണ്ട് 75 സ്‌ക്രീനുകളാണ് പൂര്‍ത്തിയാക്കിയത്.


പുലിമുരുകനൊപ്പം

നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ബോളിവുഡ് ചിത്രം ഡിയര്‍ സിന്ദഹി എന്നി ചിത്രങ്ങളാണ് ഇപ്പോള്‍ പുലിമുരുകനൊപ്പം തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്.


നൂറ് കോടി റെക്കോര്‍ഡ്

മലയാളത്തില്‍ ആദ്യമായി നൂറ് കോടി സ്വന്തമാക്കിയ പുലിമുരുകന്‍ 150 കോടിയിലേക്കാണ് നീങ്ങുന്നത്. അതിനിടെ ക്രിസ്തുമസിന് മോഹന്‍ലാല്‍ ചിത്രമായ മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


English summary
Pulimurugan: The Mohanlal Starrer Achieves A Rare Feat!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam