»   » പുലിമുരുകന്റെ പ്രദര്‍ശനം തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് കാണികള്‍ തിയേറ്റര്‍ എറിഞ്ഞു തകര്‍ത്തു!

പുലിമുരുകന്റെ പ്രദര്‍ശനം തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് കാണികള്‍ തിയേറ്റര്‍ എറിഞ്ഞു തകര്‍ത്തു!

By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടെ പ്രദര്‍ശനം തടസപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരാധകര്‍ തിയേറ്റര്‍ എറിഞ്ഞ തകര്‍ത്തു. ഇരിട്ടിയിലെ കല്പന ടാക്കീസിലാണ സംഭവം. 1.30ന്റെ ഷോ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.

യുഎഫ്ഒ സംവിധാനത്തില്‍ സംഭവിച്ച തകരാണ് പ്രദര്‍ശനം തടസപ്പെടാന്‍ കാരണമെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് പറയുന്നു. എന്നാല്‍ സാങ്കേതിക തടസം മാറ്റിയതിന് ശേഷം കാണികള്‍ അകത്തു കയറി ഇരുന്നു സിനിമ കണ്ടു. തുടര്‍ന്ന് വായിക്കൂ..


മികച്ച പ്രതികരണം

മലയാളത്തിലെ താരരാജകന്മാരുടെ ചിത്രങ്ങളാണ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഇങ്ങനെ പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തിലെ ഏറ്റവും ബിഗ്ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ പുലിമുരുകനാണ് മികച്ച പ്രതികരണം നേടുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍ എത്തിയ തോപ്പില്‍ ജോപ്പന്‍ ആരാധകരെ നിരാശപ്പെടുത്തുന്നില്ല എന്നതാണ്.


റിലീസ് 325 തിയേറ്ററുകളില്‍

ഇന്ത്യയിലെ 325 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിലെ 160 തിയേറ്ററുകളിലും സംസ്ഥനത്തിന് പുറത്ത് 165 തിയേറ്ററുകളിലും.


കളക്ഷനില്‍ റെക്കോര്‍ഡോ

ബോക്‌സോഫീസില്‍ പുലിമുരുകന്‍ കളക്ഷന്‍ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


നിര്‍മാണം

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.


English summary
Pulimurugan theater attack.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam