»   » ബാഹുബലിയെ പരാജയപ്പെടുത്തി പുലിമുരുകന്‍, തലസ്ഥാനത്ത് നിന്ന് പുതിയ റെക്കോര്‍ഡ്!

ബാഹുബലിയെ പരാജയപ്പെടുത്തി പുലിമുരുകന്‍, തലസ്ഥാനത്ത് നിന്ന് പുതിയ റെക്കോര്‍ഡ്!

By: Sanviya
Subscribe to Filmibeat Malayalam

ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന്‍ നിലവിലെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുകയാണ്. ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം മുതല്‍ ഏറ്റവും വേഗത്തില്‍ 10 കോടി, 20 കോടി, 30 കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രം തുടങ്ങിയ റെക്കോര്‍ഡുകളാണ് പുലിമുരുകന്‍ വെറും രണ്ടാഴ്ചകൊണ്ട് സ്വന്തമാക്കിയത്.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 60 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. നിലവിലെ ദൃശ്യത്തിന്റെ റെക്കോര്‍ഡിന്റെ തൊട്ടടുത്താണ് പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഇപ്പോഴിതാ പുലിമുരുകന്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുന്നു. എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്. തുടര്‍ന്ന് വായിക്കൂ..


തിരുവനന്തപുരത്ത് നിന്ന്

തലസ്ഥാനത്തു നിന്നാണ് പുലിമുരുകന്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിത്. തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ നിന്ന് മാത്രമായി പുലിമുരുകന്‍ ഒരു കോടി രൂപ നേടി. റിലീസ് ചെയ്ത് 15 ദിവസംകൊണ്ടാണ് പുലിമുരുകന്‍ ഇത്രയും വലിയ തുക സ്വന്തമാക്കിയത്. തിരുവനന്തപുരം ഏരീസ് പ്ലക്‌സില്‍ നിന്നാണിത്.


ബാഹുബലി റെക്കോര്‍ഡ് തകര്‍ത്തു

നിലവിലെ ബാഹുബലിയുടെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്. ബാഹുബലിക്ക് ശേഷം ഏരീസ് പ്ലക്‌സില്‍ നിന്ന് ഏറ്റവും വേഗത്തില്‍ ഒരു കോടി നേടുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് പുലി മുരുകന്‍ സ്വന്തമാക്കിയത്. ഒരു കോടിക്ക് പുറമെ 46 ലക്ഷം രൂപ കോര്‍പ്പറേഷന് നികുതിയിനത്തില്‍ ലഭിച്ചു.


ബാഹുബലി 24 ദിവസംകൊണ്ട്

റിലീസ് ചെയ്ത് 24 ദിവസങ്ങള്‍ക്കൊണ്ടാണ് ബാഹുബലി ഏരീസ് പ്ലക്‌സില്‍ നിന്ന് ഒരു കോടി സ്വന്തമാക്കിയത്.


70 ഷോകള്‍

ഇതുവരെ ഏരീസ് പ്ലക്‌സില്‍ പുലിമുരുകന് 70 ഷോകളാണ് നടത്തിയത്. എല്ലാം ഹൗസ്ഫുള്‍ ഷോകളായിരുന്നു. രാത്രിയും അവധി ദിവസങ്ങളില്‍ നടത്തുന്ന സ്‌പെഷ്യല്‍ ഷോകള്‍ നിറഞ്ഞ സദസോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്.


നാലു തിയേറ്ററുകളില്‍ നിന്ന്

പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ച ന്യൂ, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നീ തിയേറ്ററുകളില്‍ നിന്നും ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ നേടി. മൂന്ന് തിയേറ്ററുകളില്‍ നിന്ന് ഒരു കോടി 30 ലക്ഷം രൂപ ചിത്രം 15 ദിവസംകൊണ്ട് നേടി. തിരുവനന്തപുരത്ത് നാലു തിയേറ്ററുകളില്‍ നിന്നായി മൂന്ന് കോടിക്കടുത്താണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.പുലിമുരുകനിലെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Pulimurugan Thiruvananthapuram record.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam