»   » കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് പുലിമുരുകനും ജോപ്പനും നേടിയത്...

കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് പുലിമുരുകനും ജോപ്പനും നേടിയത്...

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

ബോക്‌സോഫീസില്‍ വന്‍ കലക്ഷന്‍ നടിയിരിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും തകര്‍ത്തഭിനയിച്ച ബിഗ് ബജറ്റ് ചിത്രം പുലിമുരുകനും തോപ്പില്‍ ജോപ്പനും. പ്രേക്ഷകര്‍രില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ക്കും പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൂജ റിലീസ് ചെയ്ത സിനിമകളില്‍ വിജയിച്ചു നില്‍ക്കുന്നത് മോഹന്‍ലാലിന്റെ ത്രില്ലര്‍ സിനിമയായ പുലിമുരുകനാണ്.

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലെ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. കേരള ബോക്‌സ് ഓഫീസില്‍ തൊട്ടു പിറകില്‍ തന്നെ തോപ്പില്‍ ജോപ്പനുമുണ്ട്. ആദ്യ ദിവസം കൊച്ചി മള്‍ട്ടിപ്ലക്‌സിലെ 47 ഷോകളില്‍ 14.97 ലക്ഷമാണ് പുലിമുരുകന്‍ നേടിയത്. കബാലി, ചാര്‍ലി, സുല്‍ത്താന്‍, അക്ഷന്‍ ഹീറോ ബിജു, കലി എന്നീ സിനിമകളുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡുകളെ പിന്നിലാക്കിയാണ് പുലിമുരുകന്‍ ഒന്നാം സ്ഥാനത്തെത്തിയത്.

പിന്നില്‍

കൊച്ചി മല്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിനം തോപ്പില്‍ ജോപ്പന്‍ കളിച്ചത് 26 ഷോ മാത്രമാണ്.

കലക്ഷന്‍

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ 6.88 ലക്ഷം മാത്രമാണ് തോപ്പില്‍ ജോപ്പന്റെ കലക്ഷന്‍.

ഹൗസ് ഫുള്‍

പുലിമുരുകനുണ്ടായത് 36 ഹൗസ്ഫുള്‍ ഷോകള്‍. പിവിആര്‍ സിനിമ, സിനിപോലിസ്, സിനിമാക്‌സ്, പാന്‍ സിനിമാസ്, ക്യു സിനിമ, സിനിപോളിസ് വിഐപി തുടങ്ങിയവയില്‍ പുലിമുരുകന് ഹൈസ് ഫുള്‍ ആയിരുന്നു. എന്നാല്‍ ജോണി ആന്റണിയുടെ പുലിമുരുകന് എട്ട് ഹൗസ് ഫുള്‍ ഷോ മാത്രമാണ് ഉണ്ടായത്.

ടിക്കറ്റില്ല

ഞായറാഴ്ച മിക്ക കേന്ദ്രങ്ങളിലും പുലിമുരുകന് തിയറ്ററുകളില്‍ ടിക്കറ്റ് ലഭിക്കാനില്ലായിരുന്നു.

സ്‌പെഷ്യല്‍ ഷോകള്‍ ഉള്‍പ്പെടെ നടത്തിയുള്ള പുലിമുരുകന്റെ മുന്നേറ്റം തിയറ്ററുകള്‍ക്കും ഉണര്‍വായിട്ടുണ്ട്.

English summary
Friday, October 7, witnessed a massive box office clash between Malayalam actors Mohanlal and Mammootty as their big budget movies Pulimurugan and Thoppil Joppan hit screens creating history.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam