»   » പുലിമുരുകന്‍ റെക്കോര്‍ഡ് തകര്‍ത്തു തുടങ്ങി, രണ്ട് ദിവസത്തെ കളക്ഷന്‍ പ്രതീക്ഷിച്ചതിനുമപ്പുറം!

പുലിമുരുകന്‍ റെക്കോര്‍ഡ് തകര്‍ത്തു തുടങ്ങി, രണ്ട് ദിവസത്തെ കളക്ഷന്‍ പ്രതീക്ഷിച്ചതിനുമപ്പുറം!

Posted By: Sanviya
Subscribe to Filmibeat Malayalam

 പുലിമുരുകന്‍ തരംഗമാണ് കേരളത്തിലെ തിയേറ്ററുകളില്‍. ഏറെ കാലത്തിനുശേഷം തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങി എന്ന പ്രത്യേകതയും. ഔദ്യോഗിക കണക്ക് പുറത്ത് വന്നിട്ടില്ലെങ്കിലും ആദ്യത്തെ രണ്ട് ദിവസങ്ങള്‍ക്കൊണ്ട് എട്ട് കോടി രൂപ പുലിമുരുകന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ ദിവസം 3.96 കോടി ബോക്‌സോഫീസില്‍ നേടി എന്നാണ് പ്രചരിച്ചത്. എന്നാല്‍ നാല് കോടിക്ക് മുകളില്‍ നേടിയെന്നാണ് പുതിയ വിവരം. ഏറ്റവും വേഗത്തില്‍ പത്തു കോടിയിലേക്ക്‌. തുടര്‍ന്ന് വായിക്കൂ..

331 തിയേറ്ററുകളില്‍

ഇന്ത്യയില്‍ 331 തിയേറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

ആദ്യ ദിനം

ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ 3.96 കോടി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ നാലുകോടിക്ക് മുകളില്‍ ചിത്രം നേടിയെന്നാണ് പുതിയ വിവരം. ഇതോടെ കസബ, കലി, ലോഹം, ചാര്‍ലി എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡാണ് പുലിമുരുകന്‍ തകര്‍ത്തത്.

രണ്ട് ദിവസംകൊണ്ട്

ആദ്യ ദിനത്തിലെ മികച്ച പ്രതികരണം അറിഞ്ഞ് രണ്ടാം ദിവസം തിയേറ്ററുകളില്‍ തിരക്ക് കൂടി എന്നാണ് കണക്കുകള്‍. ഔദ്യോഗിക കണക്ക് പുറത്ത് വന്നിട്ടില്ലെങ്കിലും രണ്ട് ദിവസംകൊണ്ട് ചിത്രം എട്ടു കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്ത് കോടിയിലേക്ക്

ചിത്രത്തിന്റെ മൂന്നാം ദിവസത്തെ കളക്ഷനോടെ പുലിമുരുകന്‍ ഏറ്റവും വേഗത്തില്‍ പത്ത് കോടി കടന്ന ചിത്രം എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കുന്നത്.

English summary
Pulimurugan two days collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam