പുലിമുരുകന്‍ ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കും, രണ്ട് ആഴ്ചത്തെ ബോക്‌സോഫീസ് കളക്ഷന്‍!
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന പ്രകടനം.
മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ നിലവിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന പ്രകടനം. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം തിയേറ്ററികളില്‍ എത്തിയിട്ട് ഒരാഴ്ച പിന്നിടുകയാണ്.
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ദൃശ്യത്തിന്റെ കളക്ഷന്‍ തകര്‍ക്കുന്നതാണ് പുലിമുരുകന്റെ ബോക്‌സോഫീസിലെ മുന്നേറ്റം. 68.15 കോടിയാണ് ദൃശ്യത്തിന്റെ ആജീവനാന്ത കളക്ഷന്‍. എന്നാല്‍ റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ക്കൊണ്ട് പുലിമുരുകന്‍ ബോക്‌സോഫീസില്‍ നേടിയത് 60 കോടി.

60 കോടി
റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ പുലിമുരുകന്‍ 60 കോടി ബോക്‌സോഫീസില്‍ നേടിയെന്നാണ് വിലയിരുത്തലുകള്‍. മലയാളത്തിലെ ഏറ്റവും വലിയ കളക്ഷനായ ദൃശ്യത്തിന്റെ തൊട്ടടുത്ത കളക്ഷന്‍.

ആദ്യ ദിന കളക്ഷന്‍
325 തിയേറ്ററുകളിലാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം 4.06 കോടിയാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.

രണ്ടാം ദിവസം
രണ്ടാം ദിവസം 4.3 കോടി രൂപ ലഭിച്ചു.

മൂന്നാം ദിവസം
4.83 കോടിയാണ് ചിത്രത്തിന്റെ മൂന്നാം ദിവസത്തെ കളക്ഷന്‍. മൗത്ത് പബ്ലിസിറ്റി വഴി വന്‍ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്.

12 ദിവസങ്ങള്‍
റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 50 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.
പുലിമുരുകനിലെ ഫോട്ടോസിനായി


Click it and Unblock the Notifications