പുലിമുരുകന്‍റെ കൊലകൊല്ലി വരവിന് 3വയസ്സ്! ഈ ടീമിനൊപ്പം വീണ്ടും! പ്രഖ്യാപനവുമായി ടോമിച്ചന്‍ മുളകുപാടം!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു പുലിമുരുകന്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്. കുട്ടികളും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമ തിയേറ്ററുകളിലേക്കെത്തിയിട്ട് 3 വര്‍ഷമായിരിക്കുകയാണ്. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ സിനിമയിലൂടെ 100 കോടി നേട്ടവും മലയാള സിനിമയ്ക്ക് ലഭിച്ചിരുന്നു. ആദ്യഭാഗം വന്‍വിജയമായി മാറിയതിന് പിന്നാലെയായി ചിത്രത്തിന് രണ്ടാം ഭാഗം എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ സ്ഥിരീകരമവുമായി എത്തിയിരിക്കുകയാണ് ടോമിച്ചന്‍ മുളകുപാടം.
ഫേസ്ബുക്കിലൂടെയാണ് ടോമിച്ചന്‍ മുളകുപാടം പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ചരിത്രം കുറിച്ച പുലിമുരുകൻ മൂന്ന് വർഷം പിന്നിടുമ്പോൾ അങ്ങനെയൊരു ചിത്രം മലയാളികൾക്ക് സമ്മാനിക്കുവാൻ സാധിച്ചതിൽ ഒരു നിർമാതാവ് എന്ന നിലയിൽ ഞാൻ വളരെയേറെ അഭിമാനിതനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് ആ സന്തോഷവാര്‍ത്തയും പങ്കുവെച്ചത്.

മറ്റൊരു സന്തോഷവാർത്ത കൂടി ഈ അവസരത്തിൽ പങ്ക് വെക്കുകയാണ്. നൂറ് കോടി, നൂറ്റമ്പത് കോടി ക്ലബുകളിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് മൂന്ന് വർഷങ്ങൾക്കിപ്പുറം സംവിധായകൻ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹൻലാൽ ചിത്രം കൂടി മുളകുപാടം ഫിലിംസ് നിർമാണത്തിൽ ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്ന കുറിപ്പ് നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. ഇതിനകം തന്നെ ആരാധകര്‍ ഇതേറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











