»   » പെണ്‍ വിഷയത്തില്‍ മനസ്സറിയാത്ത കാര്യം കേള്‍ക്കുമ്പോള്‍ കണ്ണില്‍ നിന്ന് അറിയാതെ വെള്ളം വരും:മമ്മൂട്ടി

പെണ്‍ വിഷയത്തില്‍ മനസ്സറിയാത്ത കാര്യം കേള്‍ക്കുമ്പോള്‍ കണ്ണില്‍ നിന്ന് അറിയാതെ വെള്ളം വരും:മമ്മൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

ക്ഷമിക്കണം, മമ്മൂട്ടി ഇത് പറയുന്നത് ജീവിതത്തിലല്ല.. സിനിമയിലാണ്!! മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ടീസറിലെ ഡയലോഗാണിത്.

ആ ഓട്ടോക്കാരനെ തന്നോട് ചേര്‍ത്ത് നിര്‍ത്തി മമ്മൂക്ക അഞ്ചാറ് സെല്‍ഫി എടുത്തു, ആ നിമിഷം

മെഗാസ്റ്റാരിന്റെ കഥാപാത്രം പെണ്‍വിഷയത്തില്‍ എത്രത്തോളം തത്പരനാണ് എന്ന് ടീസറിലൂടെ വ്യക്തമാകും. മമ്മൂട്ടിയും അഞ്ച് പെണ്ണുങ്ങളും നടന്നുവരുന്നതാണ് പതിനാറ് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിലെ കാഴ്ച. മമ്മൂട്ടി ഷെയര്‍ ചെയ്ത ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ശ്യാംധര്‍ ചിത്രം

പൃഥ്വിരാജിനെ നായകനാക്കി സെവന്‍ത് ഡേ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്ത് എത്തിയ ശ്യാംധര്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മെഗാസ്റ്റാര്‍ ചിത്രം.

സിനിമയുടെ പേര്

ചിത്രത്തിന് വേണ്ടി പല പേരുകളും മുമ്പ് പറഞ്ഞു കേട്ടിരുന്നു. ലളിതം സുന്ദരം, അയാള്‍ സ്റ്റാറാ, എന്നീ പേരുകള്‍ക്ക് ശേഷമായിരുന്നു പുള്ളിക്കാരന്‍ സ്റ്റാറാ എന്ന പേര് അന്തിമമായി തീരുമാനിച്ചത്. അത് ചിത്രത്തിന് ഏറ്റവും യോജിച്ചതാവാം എന്നാണ് പ്രേക്ഷക പ്രതീക്ഷ

മമ്മൂട്ടിയുടെ കഥാപാത്രം

അധ്യാപകര്‍ക്ക് ക്ലാസെടുക്കാന്‍ വരുന്ന അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മഴയെത്തും മുന്‍പേ, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും അധ്യാപകന്റെ വേഷത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ.

മറ്റ് കഥാപാത്രങ്ങള്‍

മമ്മുട്ടി നായകനാവുന്ന ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍. അവര്‍ക്കൊപ്പം ഇന്നസെന്റ്, ഹരീഷ് പെരുമണ്ണ, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം ലഭിച്ചിരുന്നു. നൈറ്റി പോലെയുള്ള കുര്‍ത്ത ധരിച്ച് മമ്മൂട്ടി ക്ലാസ് എടുക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രം.

ഓണത്തിന് റിലീസ്

ഈ ഓണത്തിന് മെഗാസ്റ്റാറിന്റെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രം തിയേറ്ററിലെത്തും. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകത്തിനൊപ്പമാണ് പുള്ളിക്കാരന്റെ മത്സരം. വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലും അധ്യാപകനായിട്ടാണ് എത്തുന്നത് എന്ന പ്രത്യേകതയുണ്ട്.

ടീസര്‍ കാണാം..

ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ടീസര്‍ കാണാം. പ്രേക്ഷക പ്രതീക്ഷയെ ഒട്ടും നിരാശപ്പെടുത്താതെയാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിയ്ക്കുന്നത്. കണ്ടു നോക്കൂ..

English summary
Pullikkaran Stara official teaser out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam