അവതാരക പേര് തെറ്റിച്ചു..! മമ്മൂട്ടി മാപ്പ് പറഞ്ഞു, ഒപ്പം ഒരു ഉപദേശവും...
ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം തിയറ്ററിലേക്ക് എത്തുന്ന മമ്മൂട്ടി ചിത്രങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഓണത്തിന് തിയറ്ററിലെത്താനൊരുങ്ങുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തേക്കുറിച്ചും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്.
ചിത്രീകരണം പൂര്‍ത്തിയാക്കി അണിയറ ജോലികള്‍ അവസാന ഘട്ടത്തിലെത്തിയ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ച് നടന്നു. മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖരും പങ്കെടുത്തു.

അവതാരകയ്ക്ക് തെറ്റി
ഓഡിയോ ലോഞ്ച് ഫങ്ഷനില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെയായിരുന്നു എഴുതിയ വായിച്ച പേര് അവതാരികയ്ക്ക് തെറ്റിപ്പോയത്. കലാഭവന്‍ ഷാജോണ്‍ എന്നതിന് കലാഭവന്‍ ഷാനു എന്നാണ് അവതാരക വായിച്ചത്. പിന്നീട് തിരുത്തുകയും ചെയ്തു.

മമ്മൂട്ടിയുടെ മറുപടി
കലാഭവന്‍ ഷാജോണിന്റെ പേര് തെറ്റിച്ച അവതാരകയ്ക്ക് കലക്കന്‍ മറുപടിയാണ് മമ്മൂട്ടി നല്‍കിയത്. വേദിയില്‍ മമ്മൂട്ടിക്ക് മൈക്ക് ലഭിച്ചപ്പോള്‍ അദ്ദേഹം ആദ്യം സംസാരിച്ചതും ഈ വിഷയമായിരുന്നു. അവതാരകയ്ക്ക് പറ്റിയ പിശകില്‍ മമ്മൂട്ടി ക്ഷമ ചോദിച്ചു.

ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണ്
പല ആളുകളേയും ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ക്ക് അറിയാവുന്നത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനു എന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭാവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണെന്നും അദ്ദേഹത്തെ തിരിച്ചറിയുന്നത് നല്ലതാണെന്നും മമ്മൂട്ടി അവതാരകയോട് പറഞ്ഞു.

മമ്മൂട്ടി ക്ഷമ ചോദിച്ചു
അവതാരകയ്ക്ക് തെറ്റിയപ്പോള്‍ മറ്റുള്ളവരോട് മാപ്പ് ചോദിച്ച മമ്മൂട്ടി അവതാരകയോടും മാപ്പ് പറഞ്ഞു. തനിക്ക് ചില സമയത്ത് ഇങ്ങനെ ഒരു കുഴപ്പമുണ്ട്. ചിലതൊക്കെ കണ്ടാല്‍ ഉടന്‍ തന്നെ പറഞ്ഞ് പോകും, എന്നും പറഞ്ഞ മമ്മൂട്ടി അവതാരകയോടും സോറിയും പറഞ്ഞു.

നിരുത്സാഹപ്പെടുത്താത്ത മമ്മൂട്ടി
കഥ പറയാന്‍ ആദ്യമായി ചെന്ന നിമിഷം മുതല്‍ ഇന്നുവരെ ചിരിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയെയാണ് കണ്ടിട്ടുള്ളത്. ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ അദ്ദേഹം നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും സെറ്റിലുട നീളം മമ്മൂട്ടിയെ ചിരിച്ചുകൊണ്ടേ കണ്ടിട്ടുള്ളുവെന്നും സംവിധായകന്‍ ശ്യാംധര്‍ പറഞ്ഞു.

നാല് ഗാനങ്ങള്‍
നാല് ഗാനങ്ങളാണ് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലുള്ളത്. സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് നാല് ഗാനങ്ങള്‍ക്കും ഈണം നല്‍കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. യുണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











