»   »  തള്ളി തള്ളി ഇവരിതെങ്ങോട്ടാ.. പുള്ളക്കാരന്‍ സ്റ്റാറാ പുതിയ കളക്ഷന്‍ കേട്ടാല്‍ മമ്മൂട്ടി വരെ ഞെട്ടും!

തള്ളി തള്ളി ഇവരിതെങ്ങോട്ടാ.. പുള്ളക്കാരന്‍ സ്റ്റാറാ പുതിയ കളക്ഷന്‍ കേട്ടാല്‍ മമ്മൂട്ടി വരെ ഞെട്ടും!

Posted By: Teresa John
Subscribe to Filmibeat Malayalam

ഓണ ചിത്രങ്ങളെല്ലാം തിയറ്ററുകള്‍ കൈയടിക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 1 ന് മൂന്ന സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. വളരെ പ്രതീക്ഷയോടെയാണ് മലയാളത്തിന്റെ താരരാജാക്കന്മാരുടെ സിനിമകള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്നതെങ്കിലും മമ്മുട്ടി ചിത്രം മോശം അഭിപ്രായം നേടിയാണ് ചിത്രം പ്രദര്‍ശനം തുടര്‍ന്നത്.

സെല്‍ഫി എടുക്കാന്‍ അറിയാത്തവര്‍ ഉണ്ടോ? നടി പാർവ്വതി പഠിപ്പിക്കും, ആരെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ?

നാല് ചിത്രങ്ങളായിരുന്നു ഓണത്തിന് മുന്നോടിയായി റിലീസ് ചെയ്തിരുന്നത്. അതില്‍ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന മമ്മുട്ടി ചിത്രമായിരുന്നു ബോക്‌സ് ഓഫീസില്‍ അത്ര ശ്രദ്ധ നേടാന്‍ കഴിയാതെ പോയത്. 100 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയ കോടികളുടെ കണക്ക് പലതും വ്യത്യസ്തമായിട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

പുള്ളിക്കാരന്‍ സ്റ്റാറാ

ഏറെ പ്രതീക്ഷകളോടെയായിരുന്നു മമ്മുട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ തിയറ്ററുകളിലേക്കെത്തിയത്. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിയ പ്രതികരണമായിരുന്നു ചിത്രം നല്‍കിയത്.

Most Beautiful Women in My Life, Mohanlal Speaks
ആദ്യ ദിനം

ആദ്യ ദിനം

സെപ്റ്റംബര്‍ 1 ന് മൂന്ന് ചിത്രങ്ങളായിരുന്നു റിലീസ് ചെയ്തിരുന്നത്. എന്നാല്‍ ആദ്യ ദിനം പുള്ളിക്കാരന്‍ സ്റ്റാറാ 1.76 കോടിയായിരുന്നു നേടിയത്. ഇപ്പോള്‍ പുറത്ത് വരുന്നതില്‍ ചിത്രം നാല് കോടി നേടിയെന്നാണ് പറയുന്നത്.

കോടികള്‍

ചിത്രം പൊളിഞ്ഞു എന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പുള്ളിക്കാരന്‍ സ്റ്റാറാ കോടികള്‍ നേടിയെന്ന തരത്തില്‍ കണക്കുകള്‍ വരികയാണ്. ആരാധകര്‍ തള്ളി കയറ്റുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ വരികയാണ്.

അധ്യാപകനായി മമ്മുട്ടി

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മുട്ടി അധ്യാപകന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകയമുണ്ട്.

ഇടുക്കിക്കാരനായി മമ്മുട്ടി

പുള്ളിക്കാരന്‍ സ്റ്റാറായില്‍ മമ്മുട്ടി ഇടുക്കിക്കാരനായിട്ടാണ് അഭിനയിക്കുന്നത് ഇടുക്കിയില്‍ നിന്നും കൊച്ചിയിലെത്തുന്ന ടീച്ചര്‍സ് ട്രെയിനിയായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്.

English summary
Pullikkaran Staraa Box Office Collection

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam