»   » ഈ നടിയെ ആയിരുന്നില്ല, മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടത്, ആരെ ?

ഈ നടിയെ ആയിരുന്നില്ല, മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടത്, ആരെ ?

By: Rohini
Subscribe to Filmibeat Malayalam

പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി പള്‍സര്‍ സുനിലെ പിടികൂടിയതോടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നും മറ്റുമുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പണത്തിന് വേണ്ടി താന്‍ സ്വമേധയാ ചെയ്തതാണെന്നാണ് സുനിയുടെ മൊഴി.

മുന്‍പ് പല നായികമാരെയും ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും, ഇത്തവണ ലക്ഷ്യം വച്ചത് മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെയായിരുന്നു എന്നും പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞത്രെ.

പണത്തിന് വേണ്ടി

ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്താനായി ഏതെങ്കിലും സെലിബ്രിറ്റിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ലക്ഷ്യമിട്ടതെന്നും അതില്‍ യുവ നടി വന്നുവീഴുകയായിരുന്നു എന്നും പള്‍സര്‍ സുനി വിശദമായ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

റിമ കല്ലിങ്കലായിരുന്നു ലക്ഷ്യം

നേരത്തെ റിമ കല്ലിങ്കലിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും ആ ശ്രമം പാളിപ്പോകുകയായിരുന്നുവത്രെ. മുന്‍പും താന്‍ ഇത്തരത്തില്‍ നടികളെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലും ചോദ്യം ചെയ്യലില്‍ സുനി നടത്തി. മുന്‍പ് അഞ്ച് നടികളെ ഇത്തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയതായാണ് സുനിയുടെ വെളിപ്പെടുത്തല്‍.

ക്വട്ടേഷന്‍ എന്ന് പറഞ്ഞതെന്തിന്

നടിയെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ക്വട്ടേഷന്‍ എന്ന് പറഞ്ഞതെന്നാണ് സുനി പൊലീസിനോട് പറഞ്ഞത്. നടിയെ ക്രൂരമായി ഉപദ്രവിച്ചു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. സാംസങിന്റെ വെള്ള മൊബൈല്‍ ഫോണിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എറിഞ്ഞു കളഞ്ഞു എന്നും സുനി പൊലീസിനോട് പറഞ്ഞു.

കാമുകി കസ്റ്റഡിയില്‍

സംഭവവുമായി ബന്ധപ്പെട്ട് സുനിയുടെ കാമുകി ഷൈനി തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടവന്ത്രയില്‍ സ്ഥാപനം നടത്തുന്ന ഷൈനി തോമസിന് ലക്ഷക്കണക്കിന് രൂപ നല്‍കിയതായി സുനി സമ്മതിച്ചു. ഒറ്റത്തവണ പത്ത് ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

English summary
Pulsar Suni tried to kidnap many other actress
Please Wait while comments are loading...

Malayalam Photos

Go to : More Photos