»   » പറഞ്ഞത് നുണയായിരുന്നോ? ദിലീപിന്റെ സിനിമ ചിത്രീകരണത്തിന് പള്‍സര്‍ സുനി വന്നത് ഇതിന് വേണ്ടി!!!

പറഞ്ഞത് നുണയായിരുന്നോ? ദിലീപിന്റെ സിനിമ ചിത്രീകരണത്തിന് പള്‍സര്‍ സുനി വന്നത് ഇതിന് വേണ്ടി!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ വിവാദങ്ങളില്‍ കുടുങ്ങിയത് ജനപ്രിയ നടന്‍ ദിലീപായിരുന്നു. ദിലീപിന്റെ പേരില്‍ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും തനിക്ക് പള്‍സര്‍ സുനി എന്നയാളെ അറിയില്ലെന്നും താരം മുമ്പ് പറഞ്ഞിരുന്നെങ്കിലും ആ വാദങ്ങളെല്ലാം പൊളിച്ചെഴുതപ്പെട്ടിരിക്കുകയാണ്.

നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണത്തിന് തിയറ്ററുകളിലെത്തുന്നു!

ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയത് ഡ്രൈവറായിട്ടാണെന്നുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പകരക്കാരനായിട്ടാണ് സുനി രണ്ടു ദിവസം സിനിമയുടെ ലെക്കേഷനില്‍ ഉണ്ടായിരുന്നത്.

 dileep

ലൊക്കേഷന്റെ ചുമതലയുള്ള മുരുകന്‍ എന്നയാളായിരുന്നു സുനിയെ ഡ്രൈവറായി സിനിമ സെറ്റിലെത്തിച്ചത്. എന്നാല്‍ പള്‍സര്‍ സുനി ചിത്രീകരണം നടക്കുന്ന സമയത്ത് അവിടെ വന്നിട്ടുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ദീപു എസ് കുമാര്‍ പറയുന്നത്. പള്‍സര്‍ സുനി ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്നതായി അറിയില്ലെന്ന് ജോര്‍ജേട്ടന്‍സ് പൂരം സംവിധായകന്‍ കെ ബിജു പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മക്കളുടെ കാര്യത്തില്‍ ആശങ്കപ്പെട്ട് താരസുന്ദരിമാര്‍!ഇരട്ടക്കുട്ടികളുള്ള കരണിന്റെ അവസ്ഥയോ?

സിനിമയുടെ ചിത്രീകരണം നടന്ന തൃശൂര്‍ നഗരത്തിലെ പ്രധാന ക്ലബ്ബില്‍ ദിലീപും സുനിയും ഒരേ സമയം ഉണ്ടായിരുന്നെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമായിരുന്നത്. എന്നാല്‍ തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് മുമ്പ് വ്യക്തമാക്കിയിരുന്നത്. പ്രമുഖ നടിയെക്കുറിച്ച് ചാനലില്‍ പറഞ്ഞിരുന്നത് കൂട്ടൂകരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു.

English summary
Pulsar Suni worked as driver in Dileep film's location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam