»   » പള്‍സര്‍ സുനി കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോള്‍, അല്പ നേരത്തേക്ക് ഇങ്ങനെ!!

പള്‍സര്‍ സുനി കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോള്‍, അല്പ നേരത്തേക്ക് ഇങ്ങനെ!!

By: Sanviya
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങി. എറണാകുളത്തെ എസിജെഎം കോടതിയിലാണ് പള്‍സര്‍ സുനി കീഴടങ്ങിയത്. സുനിയും കൂട്ട്പ്രതി വിജേഷും ചേര്‍ന്നാണ് കോടതിയില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ പോലീസ് വിവിധ കോടതികളില്‍ കനത്ത ജാഗ്രതയിലായിരുന്നു.

കോയമ്പത്തൂരില്‍ നിന്ന് രഹസ്യമായി എത്തിയ പള്‍സര്‍ സുനിയും വിജേഷും ജഡ്ജിയുടെ ചേമ്പറിലേക്കാണ് പോയത്. ഈ സമയത്താണ് കോടതിയില്‍ എത്തിയ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയെയും വലിച്ചിഴച്ച് കസ്റ്റഡിയില്‍ എടുത്തത്.

വെള്ളിയാഴ്ച

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടി സഞ്ചരിക്കുന്ന കാറില്‍ നിന്ന് ഇറക്കി ആക്രമിച്ചത്. സംഭവത്തില്‍ സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും ഒട്ടേറെ പേര്‍ സംഭവത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

മതില്‍ ചാടി കടന്ന്

മതില്‍ ചാടി കടന്നാണ് പള്‍സറും വിജേഷും കോടതിയ്ക്ക് അകത്ത് എത്തിയത്. ഇവരെത്തിയപ്പോള്‍ മജിസ്‌ട്രേറ്റ് ചേംബറിലായിരുന്നു. കോടതിയ്ക്ക് അകത്ത് എത്തുന്നതിന് മുമ്പേ പിടി കൂടാനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്.

ഗുരുതരമായ വീഴ്ച

കീഴടങ്ങാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടി കൂടിയത്. പോലീസിന്റെ കുറ്റാന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയെന്ന് രമേശ് ചെന്നിത്തല. കൊച്ചിയില്‍ തന്നെ പ്രതികള്‍ കീഴടങ്ങിയതാണ് കാരണം എന്നും ചെന്നിത്തല പറഞ്ഞു.

പോലീസിന് വീഴ്ച പറ്റിയിട്ടില്ല

എന്നാല്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിജിപി. അന്വേഷണ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

English summary
Pulser Suni police arrest.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam